സാഗര്‍ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു; കേരളത്തിലും ജാഗ്രതാ നിര്‍ദേശം

ഏദന്‍ തീരത്തു രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശം. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ക്ക് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കും ലക്ഷദ്വീപിനുമാണ് ജാഗ്രതാ നിര്‍ദേശം. നിലവില്‍ തെക്കന്‍ യമന്‍ തീരത്തിന് 175 കിലോമീറ്റര്‍ തെക്കു കിഴക്കുന്‍ മേഖലയിലുള്ള കാറ്റ് മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗത്തിലണ് സഞ്ചരിക്കുന്നത്. വേഗത 90 കിലോമീറ്റര്‍ വരെ കൂടാമെന്നും കനത്ത മഴയ്ക്ക് സാധ്യതയുമുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീരദേശ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് മേഖലകല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി പറയുന്നു. വരുന്ന 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോവുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ആവശ്യപ്പെട്ടു. മല്‍സ്യതൊഴിലാളികള്‍ ഗള്‍ഫ് ഓഫ് ഏദന്‍ ഭഗത്തേയും, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ മേഖലയെയും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്നും, ജില്ലാ ഭരണകൂടങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: