സഹകരണ ബാങ്കുകളെ കോര്‍ത്തിണക്കി കേരള ബാങ്ക് കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ഥ്യമാകുന്നു

തിരുവനന്തപുരം: കേരളബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ പച്ചക്കൊടി. സംസ്ഥാനത്തിന് ഈ ബാങ്ക് തുടങ്ങാനുള്ള അനുമതി അറിയിച്ചുകൊണ്ട് റിസേര്‍വ് ബാങ്കിന്റെ കത്ത് ലഭിച്ചു. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെയും ,സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരളാ ബാങ്കായി മാറ്റാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. ഒടുവില്‍ കേരളാ ബാങ്ക് രൂപികരണത്തെ അനുകൂലിച്ച് സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എതിര്‍പ്പ് ശക്തമാക്കിയതോടെ കേരളാ ബാങ്ക് രൂപികരണം വീണ്ടും പ്രതിസന്ധിയിലാവുകയായിരുന്നു.

ഒടുവില്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെയാണ് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. ആധുനിക ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത മേഖലയില്‍ സാധാരണക്കാരിലേക്ക് ബാങ്കിങ് സേവനങ്ങള്‍ എളുപ്പത്തില്‍ എത്തിക്കാനും കേരള ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. പൊതുമേഖല ബാങ്കുകളേക്കാള്‍ ഒരുപടി മുന്നോട്ട് പോയി കസ്റ്റമേര്‍ ബന്ധങ്ങള്‍ കൂടുതല്‍ ലളിതവും, ജനപ്രിയവുമായി മാറ്റാനും കേരള ബാങ്കിന്റെ വരവോടെ സാധിക്കുമെന്ന് പ്രതീക്ഷ. കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കേരളബാങ്ക്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സംസ്ഥാനസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട എല്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഇനി സഹകരണബാങ്കുകള്‍ കേരള ബാങ്ക് എന്നപേരില്‍ ആയിരിക്കും അറിയപ്പെടുക.

Share this news

Leave a Reply

%d bloggers like this: