സവിശേഷതകളുമായി ആപ്പിളിന്റെ പുതിയ iOS 11 പുറത്തിറക്കി

 

ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറായ(ഒഎസ്) iOS 11 ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഐ ഫോണ്‍, ഐ പാഡ് തുടങ്ങിയവയിലാണ് പുതിയ ഒഎസ് പ്രവര്‍ത്തിക്കുക. എന്നാല്‍ ഐ ഫോണ്‍ 5, 5c, ഐ പാഡ് 4 തുടങ്ങിയ ആപ്പിളിന്റെ മുന്‍കാല മോഡലുകളില്‍ ഈ പുതിയ ഒഎസ് പ്രവര്‍ത്തിക്കില്ലെന്നതാണു മറ്റൊരു കാര്യം. സ്മാര്‍ട്ട് ഫോണില്‍ കണ്‍ട്രോള്‍ സെന്റര്‍ നമ്മള്‍ക്ക് ഇഷ്ടാനുസരണം ഭേദഗതി ചെയ്യാനുള്ള സൗകര്യം പുതിയ ഒഎസില്‍ ഉണ്ടെന്നതാണ് ഒന്നാമത്തെ പ്രത്യേകത. iOS 11 -ല്‍ കൂടുതല്‍ ഇമോജികള്‍ ഉണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈയൊരു സവിശേഷതയിലൂടെ മെസേജിംഗ് കൂടുതല്‍ രസകരമാക്കി മാറ്റാനാകും. മൂലയൂട്ടുന്ന അമ്മമാര്‍ മുതല്‍ യക്ഷിയുടെ വരെ ഇമോജികള്‍ പുതിയ ഒഎസിലുണ്ട്. ആപ്പിളിന്റെ വോയ്സ് കണ്‍ട്രോള്‍ സംവിധാനമായ സിരി, iOS 11 -ല്‍ കൂടുതല്‍ സവിശേഷതകളുമായിട്ടാണ് എത്തിയിരിക്കുന്നത്.

പദസമുച്ചയങ്ങളെയും വാക്യങ്ങളെയും ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ് തുടങ്ങിയ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യാന്‍ സിരിക്ക് സാധിക്കും. ഐ ഫോണ്‍ 4എസ്-ലാണ് ആദ്യമായി സിരി എന്ന സോഫ്റ്റ്വെയര്‍ ആദ്യമായി ആപ്പിള്‍ ഉപയോഗിച്ചത്. യന്ത്രങ്ങള്‍ക്കു ക്യത്രിമബുദ്ധി നല്‍കുന്ന ഗവേഷണങ്ങളില്‍ പുതിയ വഴിത്തിരിവായിട്ടാണ് ഈ സോഫ്റ്റ്വെയറിനെ കണക്കാക്കുന്നത്. നമ്മള്‍ക്ക് ആരെയെങ്കിലും വിളിക്കാനുണ്ടെങ്കില്‍ സിരി ഇന്‍സ്റ്റാള്‍ ചെയ്ത ഫോണിനോട് പറഞ്ഞാല്‍ മതി, ഫോണ്‍ നമ്പര്‍ സ്വയം കണ്ടുപിടിച്ചതിനു ശേഷം വിളിക്കും. ഇതിനു പുറമേ ഫോണിലേക്കു വരുന്ന സന്ദേശങ്ങള്‍ വായിച്ചു കേള്‍പ്പിക്കും. മറുപടി അയയ്ക്കണമെങ്കില്‍ സന്ദേശം പറഞ്ഞു കൊടുത്താല്‍ ടൈപ് ചെയ്ത് അയയ്ക്കും. ഇന്റര്‍നെറ്റില്‍ എന്തെങ്കിലും തിരയണമെങ്കില്‍ വിഷയം പറഞ്ഞാല്‍ മതി, തിരഞ്ഞതിനു ശേഷം ഫലം നല്‍കും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പേഴ്സണല്‍ സെക്രട്ടറിയെപ്പോലെയാണു സിരി കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.

ഇന്റര്‍നെറ്റിലേക്ക് നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളെ പിന്തുടരുന്ന നിരവധി പരസ്യങ്ങളുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഇനി ഉണ്ടാകില്ല. ആപ്പിളിന്റെ സഫാരി എന്ന ബ്രൗസറാണു പുതിയ ഒഎസിലുള്ളത്. ഈ ബ്രൗസറിലുള്ള ഡിഫോള്‍ട്ട് ഫീച്ചറായ ഇന്റലിജന്റ് ട്രാക്കിംഗ് പ്രിവന്‍ഷന്‍ അനാവശ്യ പരസ്യങ്ങളെ തടയും. ഈ സംവിധാനം പക്ഷേ പരസ്യലോകത്തിന്റെ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. എന്നാല്‍ യൂസറിന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് ഇത്തരം സംവിധാനത്തിലൂടെ കമ്പനി ചെയ്തിരിക്കുന്നതെന്നാണ് ആപ്പിളിന്റെ വിശദീകരണം.

ഡികെ

 

Share this news

Leave a Reply

%d bloggers like this: