സര്‍വീസ് മേഖലയിലെ വളര്‍ച്ച ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍

ഡബ്ലിന്‍:  രാജ്യത്തെ സര്‍വീസ് മേഖല ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി സര്‍വീസ് മേഖല വികസനം പ്രകടമാക്കുകയാണ്. ഈ വര്‍ഷം ആദ്യ മൂന്ന് മാസം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തിക രംഗം ആറര ശതമാനം വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ട്. ഈ നിലയില്‍ വളര്‍ച്ച പ്രകടമാക്കിയാല്‍ യൂറോപിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക രംഗമായി ഈ വര്‍ഷം രണ്ടാം പാദത്തില്‍ അയര്‍ലന്‍ഡ് മാറും.

ബാങ്ക് മുതല്‍ ഹോട്ടല്‍വരെയുള്ള ബിസ്നസുകളുടെ പ്രകടനം വിലയിരുത്തി ഇന്‍ഡക്സ് തയ്യാറാക്കുന്ന ഇന്‍വെസ്റ്റെക് പര്‍ച്ചേസിങ്  മാനേജേഴ്സിന്‍റെ സൂചിക പ്രകാരം ജൂലൈയില്‍ സൂചിക 63.3 ശതമാനത്തില്‍ നിന്ന് ഒരു മാസം കൊണ്ട് 0.1 ശതമാനത്തിന്‍റെ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. പുതിയ ബിസ്നസുകളുടെ സബ് ഇന്‍ഡക്സ് 63.ല്‍നിന്ന് 66.2ലേക്കാണ് ഉയര്‍ന്നത്. പിഎംഐ ഇന്‍ഡക്സ് 50 പോയന്‍റിന് മുകളില്‍ 2012മുതല്‍ നില്‍ക്കുന്നുണ്ട്. യൂറോസോണില്‍ സര്‍വീസ് മേഖല ഇന്‍ഡക്സ് 54 പോയന്‍റാണ് കണക്കാക്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: