സര്‍വകലാശാല അഡ്മിഷന്‍ നേടി യുഎസിലേക്ക് യാത്ര തിരിച്ച വിദ്യാര്‍ത്ഥികള്‍ക്കു ചോദ്യം ചെയ്യലും ജയില്‍വാസവും

ഹൈദരാബാദ് : വിദേശത്തെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളെ അമേരിക്ക തിരിച്ചയച്ചു. ഡല്‍ഹിയില്‍ നിന്നും ചണ്ഡീഗഡില്‍ നിന്നുമുള്ള 14 വിദ്യാര്‍ത്ഥികളെയാണ് ചോദ്യം ചെയ്യലിനും ജയില്‍വാസത്തിനു ശേഷം അമേരിക്കയില്‍ നിന്നും തിരിച്ചയച്ചത്. ഇതോടെ വിദേശ പഠനമെന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ വിമാനമിറങ്ങിയ വിദ്യാര്‍ത്ഥി സംഘത്തെ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണ് അന്വേഷണവിധേയമായി 15 മണിക്കൂറോളം ചോദ്യം ചെയ്യലിനു വിധേയമാക്കിയത്. ഏകദേശം മൂന്നു ദിവസം ജയില്‍വാസവും കഴിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ നാട്ടില്‍ എത്തിയത്.

15 മണിക്കൂറോളം ചോദ്യം ചെയ്യലിനൊപ്പം വിദ്യാര്‍്ഥികളെ എല്ലാവരേയും ഒരേ സെല്ലില്‍ പാര്‍പ്പിക്കുകയും മറ്റെങ്ങും പോകാന്‍ എഫ്ബിഐ അനുവാദം നല്കിയിരുന്നില്ലെന്നും സംഘം ആരോപിച്ചു. അമേരിക്കയിലെ രണ്ടു സര്‍വ്വകലാശാലകളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഇവിടങ്ങളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ അധികം വൈകാതെ മടങ്ങിപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എഫ്ബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. എഫ്ബിഐ യുടെ നിര്‍ദ്ദേശപ്രകാരം അമേരിക്കയിലെ നിരീക്ഷണവിധേയമാക്കപ്പെട്ട യൂണിവേഴ്‌സിറ്റികളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര തടയണമെന്നാവശ്യപ്പെട്ട് യുഎസ് കസ്റ്റംമ്‌സ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ യൂണിവേഴ്‌സിറ്റികളിലേക്ക് പഠനത്തിനായി യാത്ര തിരിച്ച 19 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തിന് വിമാന അധികൃതര്‍ യാത്ര നിഷേധിച്ചു.

ഡി

Share this news

Leave a Reply

%d bloggers like this: