സര്‍ക്കാര്‍ ഇടപെടേണ്ടതില്ല, ശക്തമായ സാമ്പത്തിക വളര്‍ച്ച പ്രവചിച്ച് ഇഎസ്ആര്‍ഐ..

ഡബ്ലിന്‍:ശക്തമായ സാമ്പത്തിക വളര്‍ച്ച പ്രവചിച്ച് ഇഎസ്ആര്‍ഐ. അടുത്ത പതിനെട്ട് മാസം കൊണ്ട് രാജ്യത്തിന്‍റെ സമ്പത് രംഗം  നാല് ശതമാനത്തിനടുത്ത് വളര്‍ച്ച നേടുമെന്നാണ് പ്രവചനം. ഈ വര്‍ഷം 4.4%, അടുത്ത വര്‍ഷം 3.7% എന്നിങ്ങനെയാണ് പ്രവചനം. മാര്‍ച്ചില്‍ ഇക്കണോമിക് ആന്‍റ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവചനത്തേക്കാള്‍ നിലവില്‍ വളര്‍ച്ചാ നിരക്ക് കൂടൂമെന്നാണ് വ്യക്തമാക്കുന്നത്.   തൊഴിലില്ലായ്മ നിരക്ക് പത്ത് ശതമാനത്തിന് താഴെ 9.7% ഈ വര്‍ഷവും അടുത്ത വര്‍ഷം 8.4%ലേക്കും കുറയും.

നിക്ഷേപങ്ങള്‍  ആഗോള തലത്തില്‍ തന്നെ കുറയും. എങ്കിലും സാമ്പത്തികമായി മുന്നേറും. ആഭ്യന്തര സമ്പദ് രംഗത്തിന്‍റെ വികാസം തന്നെയാണ് മുന്നേറ്റത്തിന് കാരണമാകുകയെന്നും പ്രവചിക്കുന്നുണ്ട്.   പ്രവചനപ്രകാരമാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ യൂറോപിലെ ശക്തമായ സാമ്പത്തിക രാജ്യമായി അയര്‍ലണ്ട് താമസിയാതെ മാറുമെന്ന് ഇഎസ്ആര്‍ഐ സാമ്പത്തിക വിദഗ്ദ്ധന്‍ Kieran McQuinn വ്യക്തമാക്കുന്നു.

സാമ്പത്തിക രംഗത്തിന് ഉത്തേജനം തേടുന്നത് സര്‍ക്കാര്‍ ഈ ഘടത്തില്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.  ഉത്തേജന നടപടികള്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതില്ലെന്നും അനാവശ്യ ഇടപെടലായി ഇത് മാറുമെന്നും അഭിപ്രായപ്പെടുകയും ചെയ്യുന്നു.  സമ്പദ് രംഗത്തെ സ്വതന്ത്രമായി വിടാനും താസിയാതെ തന്നെ സമ്പദ് രംഗം സ്ഥിരത കൈവരിക്കുമെന്നുമാണ് വ്യക്തമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: