സര്‍ക്കാരിന്റെ അനാസ്ഥ; ഷവോമിയുടെ ഫാക്ടറി കേരളത്തിന് നഷ്ടമായി

ലീഡിംഗ് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ കോടികളുടെ സംരംഭത്തിനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ പുതിയൊരു യൂണിറ്റു ആരംഭിക്കുവാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍, മുന്‍ സര്‍ക്കാരിന്റെ അനാസ്ഥ മൂലം തമിഴ്‌നാട്ടിലേക്കും ആന്ധ്രാപ്രദേശിലേക്കും മാറ്റുകയായിരുന്നു. പതിനായിരത്തിലേറെ തദ്ദേശീയരായ ജീവനക്കാര്‍ക്കു തൊഴിലവസരം ലഭിക്കുമായിരുന്ന സംരംഭമാണ് കേരളത്തിന് നഷ്ടമായത്.

രണ്ട് സംസ്ഥാനങ്ങളിലായി ഉയരുന്ന ഫാക്ടറികളിലെ ജീവനക്കാരില്‍ 95 ശതമാനവും സ്ത്രീകളാണ്. ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനു കുമാര്‍ ജെയിനുമായി തിരുവനന്തപുരത്തേക്ക് ഈ സംരംഭം കൊണ്ടുവരുന്നതിനു താല്‍പര്യം അറിയിച്ചിരുന്നു.

ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേക്ക് എത്താമെന്നും അറിയിച്ചു. തുടര്‍ന്നു മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇമെയില്‍ വഴി ബന്ധപ്പെട്ടു. മീറ്റിങ്ങിനുള്ള സമയം ഓഫിസില്‍ നിന്നു ചോദിച്ചപ്പോള്‍ ഷവോമി അധികൃതര്‍ മറുപടിയും നല്‍കി. പിന്നീട് ഷവോമിക്ക് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചില്ല.

പദ്ധതിയെപ്പറ്റി വേണ്ട രീതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മനസ്സിലാക്കാത്തതാവാം കാരണമെന്നാണ് ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ടിരുന്നെങ്കില്‍ ഒരുപക്ഷെ തിരുവനന്തപുരത്ത് ഈ സംരംഭം എത്തുമായിരുന്നു എന്നു പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ ഫെയ്‌സ് ബുക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ഷവോമിയുടെ പുതിയ ഫാക്ടറികള്‍ തുറന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: