സര്‍വനാശിനിയായി ഡോറിയന്‍ കൊടുങ്കാറ്റ്; ഒരുലക്ഷത്തിലധികം ആളുകള്‍ക്ക് അടിയന്തിര സഹായം ഉടന്‍ ആവശ്യമെന്ന് യു.എന്‍…

ബഹാമാസ്: ബഹമാസില്‍ സര്‍വ്വ നാശം വിതച്ച് വീശിയടിക്കുകയും 20തോളം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ഡോറിയന്‍ ചുഴലിക്കാറ്റ് തെക്ക്-കിഴക്കന്‍ യുഎസ് കടല്‍ത്തീരത്തേക്ക് നീങ്ങന്നു. വ്യാഴാഴ്ച വൈകുന്നേരം നോര്‍ത്ത് കരോലിന തീരം തൊട്ട ചുഴലിക്കാറ്റ് മേഖലയില്‍ കനത്ത നാശം വിതച്ചിരുന്നു. അതേസമയം, യുഎസ് സംസ്ഥാനങ്ങള്‍ക്ക് കടുത്ത ഭീഷണിയായി ഇപ്പോഴും തുടരുന്ന ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപായ ബഹമാസില്‍ അതി ഭയങ്കരമായ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ സഹായം എത്തിക്കാന്‍ പോലും അധികാരികള്‍ പാടുപെടുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാറ്റഗറി 5ല്‍ പെടുന്ന ഡോറിയന്‍ ചുഴലിക്കാറ്റ് ഞായറാഴ്ച അബാക്കോയ്ക്കും ഗ്രാന്‍ഡ് ബഹാമയ്ക്കും ഇടയിലായിരുന്നു തീരം തൊട്ടത്. മണിക്കൂറില്‍ 185 മൈല്‍ വരെ വേഗത്തില്‍ വീശിയടിച്ച കാറ്റ് ബഹാമാസിന്റെ അയല്‍പ്രദേശങ്ങളിലും നാശ നഷ്ടങ്ങള്‍ സൃഷ്ടിക്കുകയും മനുഷ്യ ജീവിതം ദുസ്സഹമാക്കുകയും ചെയ്തിരുന്നു.

എന്‍ജിഒ ഡയറക്റ്റ് റിലീഫിന്റെ പ്രോഗ്രാം മാനേജര്‍ ലൂയിസ് ഡേവിഡ് റോഡ്രിഗസ് വ്യാഴാഴ്ച നല്‍കിയ വിവരങ്ങള്‍ പ്രകാരം അബാക്കോയിലെ മാര്‍ഷ് ഹാര്‍ബറിനടുത്തുള്ള ദ്വീപിന്റെ പ്രധാന ഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് വ്യക്തമാക്കുന്നത്. ഇവിടെയുള്ള 20 ഓളം പേരെ മാത്രം ഉള്‍ക്കൊള്ളാനാവുന്ന ഒരു ക്ലിനിക്കില്‍ കണക്കാക്കുന്നത് 1,500 മുതല്‍ 2,000 വരെ ആളുകള്‍ അഭയം തേടിയിയുട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്നത്. ജനങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറയുന്നു.

കടുങ്ങിക്കിടക്കുന്നവരുടെ പലരുടെും ആരോഗ്യനില വളരെ മോശമാണ്, പലരും തളര്‍ന്നുപോയതായി അദ്ദേഹം പറഞ്ഞു. നാശ നഷ്ടങ്ങളുടെ തോത് വളരെ ആധികമായതിനാല്‍ സഹായവുമായെത്തുന്ന സംഘടനകള്‍ പ്രാധമിക സഹായങ്ങള്‍ പോലും എത്തിക്കാന്‍ പാടുപെടുകയാണെന്നും അദ്ദേഹം പറയുന്നു. മേഖലയില്‍ ”എല്ലാം നശിപ്പിക്കപ്പെടുന്നു,” റോഡ്രിഗസ് പറഞ്ഞു. അതേസമയം, ബഹമാസിലെ വെള്ളപ്പൊക്കത്തിന്റെ തോത് ഭൂരഭാഗവും കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. വ്യാഴാഴ്ച ചില വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റോഡ്രിഗസ് പറയുന്നു.

എന്നാല്‍. ഒരുലക്ഷത്തിലധികം ആളുകള്‍ക്ക് ബഹമാസില്‍ ഭക്ഷണവും മറ്റ് സഹായങ്ങളും ആവശ്യമാണെന്ന് യുഎന്നിന്റെ ലോക ഫുഡ് പ്രോഗ്രാ വ്യാഴാഴ്ച അറിയിച്ചു. എട്ട് ടണ്‍ സാധനങ്ങള്‍ എത്തിച്ചേരാന്‍ തയ്യാറായിട്ടുണ്ട് ഇതിനുള്ള വഴികള്‍ തേടുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ചുഴലിക്കാറ്റ് മൂലം അബാക്കോയില്‍ മാത്രം മരണസംഖ്യ വളരെ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനായി കുറഞ്ഞത് 200 ബോഡി ബാഗുകളെങ്കിലും സര്‍ക്കാര്‍ വിതരണം ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബാക്കോ ദ്വീപുകളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ തലസ്ഥാനമായ നസ്സാവുവിലെ ബഹമാസ് നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ആസ്ഥാനത്തുനിന്നും നേതാക്കളുടെ ഒരു സംഘം യാത്രതിരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: