സരസ്വതി സൂപ്പര്‍ ക്ലസ്റ്റര്‍; ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുതിയ ഗ്യാലക്‌സികൂട്ടത്തെ കണ്ടെത്തി

 

നമ്മുടെ ഗാലക്‌സസിയായ ആകാശഗംഗയില്‍ നിന്നും 400 കോടി പ്രകാശവര്‍ഷം അകലെ ഒരു കൂറ്റന്‍ ഗാലക്‌സികൂട്ടത്തിനെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. 2017 ജൂലൈ 17ന് പ്രസീദ്ധീകരിച്ച ‘ആസ്‌ട്രോഫിസിക്കല്‍ ജേണലിലാണ് ഈ കണ്ടുപിടുത്തം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. പൂനെ ഐസറിലെ (IISER) ഗവേഷണ വിദ്യാഥിയായ ശിശിര്‍ സംഖ്യായാന്‍ പൂനെയിലെ ജ്യോതി ശാസ്ത്ര ഗവേഷണകേന്ദ്രത്തിലെ (IUCAA) ജോയ്ദീപ് ബാഗ്ചി, സോമക് റായ് ചൗധരി, പ്രാതിക് ദഭാഡെ എന്നിവര്‍ക്കു പുറമേ തൊടുപുഴ ന്യൂമാന്‍ കോളജിലെ ജോ ജേക്കബും അടങ്ങിയ ഗവേഷക കൂട്ടായ്മയാണ് ഈ കണ്ടുപിടുത്തം നടത്തിയത്.

അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലെ സാക്രാമെന്റോ മലനിരകളില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ടെലിസ്‌കോപ് ഉപയോഗിച്ച് നടത്തിയ സ്ലോവന്‍ ഡിജിറ്റല്‍ സ്‌കൈ സര്‍വേ (SDSS) വഴി ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഗുരുത്വാകഷണബലത്താല്‍ പരസ്പരം ബന്ധിതമായ നക്ഷത്രങ്ങളുടെ വലിയ ഗണമാണ് ഗാലക്‌സി. നമ്മുടെ കണ്ണു കൊണ്ട് കാണാവുന്ന നക്ഷത്രങ്ങളെല്ലാം ആകാശഗംഗ എന്ന ഗാലക്‌സിയില്‍ പെടുന്നു. ഇതില്‍ ആകെ എത്ര നക്ഷത്രം ഉണ്ടെന്നതിന് കൃത്യമായ കണക്കില്ല. 10,000 കോടി മുതല്‍ 40,000 കോടി വരെയാണ് മതിപ്പു കണക്കുകള്‍.

ആന്‍ഡ്രോമീഡ എന്നത് നമ്മുടെ കണ്ണു കൊണ്ട് കാണാവുന്ന മറ്റൊരു ഗാലക്‌സിയാണ്. ഒരു ലക്ഷം കോടി നക്ഷത്രമടങ്ങിയ ഈ അയല്‍ക്കാരനിലേക്കുള്ള ദൂരം 25 ലക്ഷം പ്രകാശവര്‍ഷമാണ്. ആകാശഗംഗയും ആന്‍ഡ്രോമീഡയും അന്‍പതിലധികം സമീപ ഗാലക്‌സികളും ചേര്‍ന്നാല്‍ ഗാലക്‌സി ക്ലസ്റ്റര്‍ എന്നറിയപ്പെടുന്ന ഒരു അയല്‍ക്കൂട്ടമാകും.

ഇങ്ങനെയുള്ള നൂറുകണിനു ക്ലസ്റ്റര്‍ ചേരുമ്‌ബോള്‍ ലാനിയാകി (Laniakea) എ സൂപ്പര്‍ ക്ലസ്റ്ററാകും. ഇതില്‍ ഏതാണ്ട് ഒരുലക്ഷം ഗാലക്‌സി പെടുന്നുവെന്നാണ് ഊഹം. ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് നമ്മുടേതില്‍ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു സൂപ്പര്‍ ക്ലസ്റ്ററാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: