സമാധാന സന്ദേശവുമായി പ്രസിഡന്റ് ഹിഗ്ഗിന്‍സ് യു.എന്നില്‍

ഡബ്ലിന്‍: സമാധാന ദൗത്യവുമായി ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് ഇന്ന് യു.എന്നിനെ അഭിസംബോധന ചെയ്യും. സിറിയയിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ലോക രാജ്യങ്ങള്‍ സമാധാനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നടപടികളിലേക്ക് വരണമെന്ന് ചര്‍ച്ച ചെയ്യുന്ന ജനറല്‍ അസംബ്ലിയിലാണ് ഹിഗ്ഗിന്‍സ് എത്തിയത്. രാജ്യത്ത് അകത്തും പുറത്തും സമാധാനം പുലര്‍ത്തണമെന്നാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിനിടയില്‍ സൂചിപ്പിച്ചു.

സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വം ലക്ഷ്യമിട്ടുകൊണ്ടുള്ള ഹിഗ്ഗിന്‍സിന്റെ യാത്രയാണിത്. 2021-ല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള സീറ്റ് ഉറപ്പാക്കാന്‍ അയര്‍ലണ്ടിനൊപ്പം കാനഡയും നോര്‍വെയും ശ്രമം നടത്തിവരികയാണ്. 1962, 1981, 2001 വര്‍ഷങ്ങളില്‍ അയര്‍ലന്‍ഡിന് 2 വര്‍ഷത്തേക്കുള്ള സെക്യൂരിറ്റി അംഗത്വം ലഭിച്ചിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: