സമരം നടത്തിയാലും നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനാകില്ലെന്ന് എച്ച്എസ്ഇ

ഡബ്ലിന്‍: സമരം നടത്തിയാലും നഴ്‌സുമാരുടെ ലാന്‍ഡ്‌സ്ടൗണ്‍ റോഡ് എഗ്രിമെന്റില്‍ അംഗീകരിച്ചതില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് എച്ച്എസ്ഇ. എമര്‍ജന്‍സി വിഭാഗത്തിലെ അനിയന്ത്രിത തിരക്ക് , ശമ്പളവര്‍ധന അടക്കം ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫറി ഓര്‍ഗസൈനേഷന്‍( INMO) ചൊവ്വാഴ്ച പ്രതിഷേധ സമരം നടത്തും.

ആരോഗ്യമേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ ശമ്പള വര്‍ധന ഇപ്പോഴില്ലെന്നും HSE നാഷണല്‍ എച്ച്ആര്‍ ഡയറക്ടര്‍ റൊസാരി മാനിയണ്‍ പറഞ്ഞു. ഇന്‍ഷുറന്‍സ്, ജീവനക്കാരുടെ എണ്ണം, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി, റിക്രൂട്ട്‌മെന്റ്, റീട്ടെന്‍ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് ഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി.

എന്നാല്‍ നഴ്‌സുമാരുടെ ശമ്പളവും ഇന്‍ക്രിമെന്റുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും അവര്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: