സമത്വം, സമാധാനം, ദാരിദ്യ നിര്‍മാര്‍ജ്ജനം:കേരളം രാജ്യത്തെക്കാള്‍ ഏറെ മുന്നില്‍; കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ജീവിത നിലവാരം ഉയര്‍ത്താനായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കൈക്കൊണ്ട പതിനേഴ് ലക്ഷ്യങ്ങളില്‍ പത്തെണ്ണത്തിലും കേരളം ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നില്‍. 2030ല്‍ 100പൊയിന്റ് നേടുക എന്ന ലക്ഷ്യത്തോടെയാണ് 2015 സെപ്റ്റംബറില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനം 17 ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടുവച്ചത്. ഇതില്‍ ഏതെങ്കിലും പതിമൂന്നെണ്ണത്തില്‍ നേട്ടമുണ്ടാക്കിയല്‍ മതിയെന്നാണ് നിബന്ധന. ഇത് പ്രകാരം ആസൂത്രണ ബോര്‍ഡ് നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 ജനുവരി ഒന്നുമുതലാണ് ഇത് നടപ്പാക്കിയത്. മൂന്നെണ്ണത്തില്‍ പിന്നിലായെങ്കിലും ബാക്കി പത്തിലും രാജ്യത്തിന്റെ സ്‌കോറിനെക്കാള്‍ ഏറെ മുന്നിലാണ് കേരളം.

ആരോഗ്യം, വിദ്യാഭ്യാസം,സമത്വം എന്നിവയില്‍ കേരളമാണ് രാജ്യത്തെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് കേരളത്തിന് 66 സ്‌കോര്‍ ലഭിച്ചപ്പോള്‍ രാജ്യത്തിന് 54 സ്‌കോറാണ് ലഭിച്ചത്.

പട്ടിണിയില്ലായ്മ കേരളം-72, രാജ്യം-48
ആരോഗ്യം ഉറപ്പാക്കല്‍: കേരളം-92, രാജ്യം-52
നല്ല വിദ്യാഭ്യാസ ലഭ്യത: കേരളം-87, രാജ്യം-58
ലിംഗസമത്വം: കേരളം-50, രാജ്യം-36
വിലകുറഞ്ഞ നല്ല ഊര്‍ജം: കേരളം-60, രാജ്യം-51
വ്യവസായം, കണ്ടുപിടുത്തം,അടിസ്ഥാന സൗകര്യം: കേരളം-68, രാജ്യം-44
സുസ്ഥിര പാര്‍പ്പിടം: കേരളം-46, രാജ്യം-39
സമാധാനവും നീതിയും നിയമ സംവിധാനവും: കേരളം-82 രാജ്യം-71

പിന്നോട്ടു നില്‍ക്കുന്ന മൂന്ന് മേഖലകള്‍:
ശുദ്ധജല ലഭ്യത: കേരളം-62, രാജ്യം-63
മികച്ച തൊഴില്‍,സാമ്പത്തിക വളര്‍ച്ച: കേരളം-61, രാജ്യം-65
പരിസ്ഥിതിയുടെ സുസ്ഥിര സന്തുലനാവസ്ഥ: കേരളം-75 രാജ്യം-90

Share this news

Leave a Reply

%d bloggers like this: