സബ് സ്റ്റേഷന്‍ കത്തി, തെക്കന്‍ ഡബ്ലിനില്‍ 10,000 വീടുകളില്‍ വൈദ്യുതി ഇല്ല

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിനില്‍ പതിനായിരക്കണക്കിന് വീടുകളില്‍ രാവിലെ മുതല്‍ വൈദ്യുതിയില്ല. ഇഎസ്ബി സ്ബ്സേറ്റേഷനില്‍ തീപിടിച്ചതിനെ തുടര്‍ന്നാണ് വൈദ്യുതി  മുടങ്ങിയിരിക്കുന്നത്. രാവിലെ അഞ്ചരയോടെ മൂന്ന് യൂണിറ്റ് ഡബ്ലിന്‍ ഫയര്‍ ബ്രിഡ്ജ് ആണ് സബ്സ്റ്റേഷനിലെത്തിയത്. Leopardstown  നിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

മൗണ്ട് മെറിയോണ്‍, ബ്ലാക്ക് റോക്ക്, സ്റ്റില്‍ ഓര്‍ഗാന്‍, ഫോക്സ് റോക്ക്, തുടങ്ങിയ മേഖലയിലേക്ക് ഇവിടെ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്.     ബ്രിവറി റോഡില്‍ വൈദ്യുതി പുനസ്ഥാപിക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണ്. ഇന്ന് പകല്‍‌ തന്നെ പ്രശ്നം പരിഹരിച്ച് കഴിയുമെന്നാണ് കരുതുന്നത്. പതിനായിരത്തോളം വീടുകളിലും ബിസ്നസ് സ്ഥാപനങ്ങളിലും വൈദ്യുതി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്രയും തന്നെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ലഭ്യവുമല്ല.

powercheck.ie സൈറ്റില്‍ അറ്റകുറ്റപണികളുടെ പുരോഗതി അറിയാവുന്നതാണ്. ഇത് കൂടാതെ ലിമെറിക്കില്‍ 130  വീടുകളില്‍ പവൗര്‍കട്ടിനെ തുടര്‍ന്ന് വൈദ്യുതി മുടങ്ങിയിരുന്നു. Abbeyfeale മേഖലയിലാണിത് സംഭവിച്ചിരിക്കുന്നത്. വൈകുന്നേരത്തോടെ പ്രശ്നത്തിന് പരിഹാരമാകും. ഇന്ന് രാവലെ ഡോണീഗല്‍കൗണ്ടിയിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട് ലെറ്റര്‍ കെന്നിയും മില്‍ഫോര്‍ഡ് മേഖലയിലും ആണ് ഇത് മൂലം വൈദ്യുതി മുടങ്ങിയത്.

Share this news

Leave a Reply

%d bloggers like this: