സന്നിധാനത്ത് സംഘര്‍ഷ നിമിഷങ്ങള്‍; നടയടയ്ക്കുമെന്ന് തന്ത്രി; യുവതികള്‍ പിന്‍വാങ്ങി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാതെ പൊലീസ് സംഘം യുവതികളുമായി മല ഇറങ്ങി. പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലൂടെ ഹൈദരാബാദ് സ്വദേശിയായ കവിതയെന്ന മാധ്യമപ്രവര്‍ത്തകയും കൊച്ചി സ്വദേശിനിയായ രഹാനെ ഫാത്തിമയും നടപ്പന്തിലിന് സമീപം വന്നത്. ദേവസ്വം മന്ത്രിയും ഡിജിപിയും നിര്‍ദേശിച്ചതോടെ പൊലീസ് പിന്മാറുന്നതിന് തീരുമാനിക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ ശക്തമായ പ്രതിഷേധം പരിഗണിച്ചാണ് പൊലീസിനോട് പിന്മാറുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

ബലം പ്രയോഗിച്ച് സന്നിധാനത്ത് നിന്നും പ്രതിഷേധക്കാരെ മാറ്റുന്നതിന് സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ് യുവതികളും പിന്മാറിയത്. ശബരിമലയുടെ പരിപാവനതയ്ക്ക് കളങ്കം വരുന്ന രീതിയിലുള്ള നടപടിയൊന്നും പാടില്ലെന്ന് പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിരാവിലെയാണ് പൊലീസ് യുവതികളുമായി മല കയറാന്‍ തുടങ്ങിയത്. പൊലീസിന്റെ സുരക്ഷാ സംഘത്തെ ഐ ജി ശ്രീജിത്ത് നേരിട്ടാണ് നേതൃത്വം നല്‍കിയത്. ഇരുമുടി കെട്ടുമായിട്ടാണ് കൊച്ചി സ്വദേശിനി രഹാനെ ഫാത്തിമ യാത്ര നടത്തിയത്

സന്നിധാനത്ത് യാതൊരു കാരണവശാലും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് നിലപാടുമായി പരികര്‍മ്മികളും രംഗത്ത് വന്നിരുന്നു. ശബരിമല സന്നിധാനത്ത് മേല്‍ശാന്തിയുടെയും തന്ത്രിയുടെയും മഠത്തിലുള്ള പരികര്‍മ്മികള്‍ 18 ാം പടിക്ക് താഴെയിരുന്ന് പ്രതിഷേധിച്ചിരുന്നു. പൂജാകര്‍മ്മങ്ങള്‍ നിന്ന് വിട്ടു നിന്നു കൊണ്ടാണ് പരികര്‍മ്മികളുടെ പ്രതിഷേധം.

ശരണം വിളിച്ചു കൊണ്ടാണ് പൂജകള്‍ നിര്‍ത്തിവച്ച് സന്നിധാനത്തെയും മാളികപുറത്തെയും പരികര്‍മ്മികള്‍ പ്രതിഷേധിച്ചത്. സ്ത്രീകള്‍ നടപ്പന്തലിന് സമീപം വരെ യുവതികള്‍ എത്തിയതോടെ പ്രതിഷേധവുമായി പരികര്‍മ്മികള്‍ രംഗത്ത് വന്നു. തന്ത്രിമാരും മേല്‍ശാന്തിയും ഒഴികെ എല്ലാ പരികര്‍മ്മികളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

ആചാര ലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് തന്ത്രി ഐജി ശ്രീജിത്തിനെ അറിയിച്ചിരുന്നു. ഇതോടെ ഇക്കാര്യങ്ങള്‍ രഹാനെ ഫാത്തിമയെയും കവിതയെയും പൊലീസ് അറിയിക്കുകയായിരുന്നു. ഇവര്‍ ഇതോടെ മടങ്ങാന്‍ സന്നദ്ധത അറിയിച്ചു. നടപന്തലിന് സമീപത്ത് വച്ച് ഐജി ശ്രീജിത്ത്, എസ്.പി ദേബേഷ് കുമാര്‍ ബെഹ്റ തുടങ്ങിയവര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചിരുന്നു. പൊലീസ് വേഷത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ യാത്ര.

Share this news

Leave a Reply

%d bloggers like this: