സന്ധിവാത രോഗികള്‍ ജോലിയില്‍ നിന്നും പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് പഠനങ്ങള്‍

അയർലണ്ടിലെ സന്ധിവാത രോഗികൾ തങ്ങളുടെ ജോലികളിൽ തുടരാനാവാതെ തീരാ വേദന അനുഭവിക്കുന്നുവെന്നു പഠനങ്ങൾ തെളിയിക്കുന്നു. അയർലണ്ടിൽ ആദ്യമായി നടത്തിയ സന്ധിവാത രോഗ ബാധിതരിൽ നടത്തിയ സർവേയിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സർവേയിൽ പങ്കെടുത്ത 88 ശതമാനവും രോഗത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ്. ഇതിൽ 17 ശതമാനം രോഗം മൂർച്ഛിച്ച് നിർബന്ധിതമായി ജോലിയിൽ നിന്നും പിരിഞ്ഞുപോയവരുമാണ്. സന്ധിവാത രോഗം ബാധിച്ച് 70 ശതമാനവും സ്ത്രീകൾ ആണെന്നതാണ് സർവേയിലൂടെ കണ്ടെത്തിയ മറ്റൊരു പഠന റിപ്പോർട്ട്.

പഠനം നടത്തിയവരിൽ 77 ശതമാനം കുറഞ്ഞ തോതിൽ മാത്രമാണ് മരുന്നുകൾ ഉപയോഗിക്കുന്നവർ. സന്ധികളിൽ ഉണ്ടാകുന്ന അമിതമായ വീക്കവും വേദനയുമാണ് സന്ധിവാതം എന്നറിയപ്പെടുന്നത്. സന്ധികളിൽ കാണപ്പെടുന്ന ദ്രവ്യങ്ങൾ കുറഞ്ഞുവരുന്നതോടെ കൈകാലുകൾ ചലിപ്പിക്കാൻ വേദന അനുഭവപ്പെടുന്ന ഗുരുതരമായ രോഗാവസ്ഥയാണിത്. അയർലണ്ടിൽ 40000 പേർ വിവിധ തരത്തിലുള്ള സന്ധിവാത രോഗികളാണെന്നു സെന്റ് വിത്സൺ ആശുപത്രിയിലെ ഡോക്ടർ ഡ്യൂഗ് വീൽ സാക്ഷ്യപ്പെടുത്തുന്നു.

രോഗികളിൽ കൂടുതൽ പേരും വേദന സംഹാരികളായ ഔഷധങ്ങൾ സന്ധികളിൽ പുരട്ടി വേദന കുറച്ചുകൊണ്ടുവരുന്നവരാണ്. ഈ മേഖലയിൽ കാര്യമായ ഗവേഷണങ്ങൾ നടക്കാത്തത് രോഗത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നുണ്ട്. വിപണിയിലിറങ്ങുന്ന സന്ധിവാത ഔഷധങ്ങൾ മാറി മാറി ഉപയോഗിക്കുകയാണ് ഇവർക്ക് ഏക ആശ്രയം.

 
എ എം

Share this news

Leave a Reply

%d bloggers like this: