സണ്‍ ബെഡ് ഉപയോഗം കുറച്ചില്ലെങ്കില്‍ അര്‍ബുദബാധ തൊട്ടടുത്തുണ്ട്.

അയര്‍ലണ്ടിലെ കൗമാരക്കാര്‍ക്കിടയില്‍ സണ്‍ ബെഡ് ഉപയോഗത്തിന് നിരോധനം ഏര്‍പെടുത്തിയിട്ടും ഇത് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എന്നതില്‍ കുറവ് വന്നില്ലെന്ന് സര്‍വേ ഫലങ്ങള്‍. 18 വയസ്സിനു താഴെയുള്ളവര്‍ നിരന്തരം ഇത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സിലിയോ യൂണിവേഴ്‌സിറ്റി ആശുപത്രി ഗവേഷകരാണ് ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നത്.

2014 -ല്‍ 14 ശതമാനം പേര്‍ സണ്‍ ബെഡ് ഉപയോഗിച്ചപ്പോള്‍ 2017 -ല്‍ ഒരു ശതമാനം മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ പ്രസരണം അര്‍ബുദ ബാധക്ക് കരണമാകുമെന്നതിനാല്‍ 2013 മുതല്‍ സണ്‍ ബെഡിന് അയര്‍ലണ്ടില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും ഒരു ശതമാനം മാത്രമാണ് നിരോധനത്തെ തുടര്‍ന്ന് ഉപയോഗത്തില്‍ നിന്നും പിന്തിരിഞ്ഞത്. സണ്‍ ബെഡ് ഉപയോഗം തൊലിപ്പുറത്തെ അര്‍ബുദത്തിന് കാരണമാകുമെന്ന് എച്ച്.എസ്.ഇ പുറത്തു വിട്ട ആരോഗ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ത്വക്ക് രോഗ വിദഗ്ദ്ധരും ഈ നിര്‍ദ്ദേശത്തെ പിന്‍ന്താങ്ങിയിരുന്നു. കൗമാരക്കാരിക്കിടയില്‍ സണ്‍ ബെഡിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ വേണ്ടവിധത്തില്‍ ഫലവത്താക്കാന്‍ കഴിയാത്തതാണ് ഉപയോഗം നിയന്ത്രിക്കുന്നതില്‍ പരാജയപെട്ടതെന്നു സിലിഗോ ആശുപത്രിയില്‍ സര്‍വേക്ക് നേതൃത്വം നല്‍കിയ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

 

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: