സണ്‍ഡേ ടൈംസ് അഭിപ്രായ സര്‍വേ: ആരോഗ്യ രംഗത്തെ വിവാദങ്ങള്‍ ഫൈന്‍ ഗെയ്ലിന് തിരിച്ചടിയായി; ജനപ്രിയ നേതാവായി മൈക്കിള്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍: ഗവണ്മെന്റിനെതിരെയുള്ള നേഴ്സുമാരുടെ പ്രക്ഷോപവും ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ വിവാദങ്ങളും ഫൈന്‍ ഗെയിലിന്റെ ജനപിന്തുണയില്‍ ഇടിവ് വരുത്തിയെന്ന സൂചനയുമായി പുതിയ രാഷ്ട്രീയ സര്‍വേകള്‍. സണ്‍ഡേ ടൈംസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ പ്രതീക്ഷിച്ച മുന്നേറ്റം കണ്ടെത്താന്‍ കഴിയാതെ ഫൈന്‍ ഗെയ്ല്‍ 30 ശതമാനത്തില്‍ തുടരുകയാണ്. ഫിയാന ഫെയിലിന്റെ ജനപിന്തുണയും മാറ്റമില്ലാതെ 26 ശതമാനത്തില്‍ തുടരുന്നു. രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ സിന്‍ ഫെയിനിന്റെ പിന്തുണ രണ്ട് പോയിന്റ് കുറഞ്ഞ് 18 ശതമാനത്തിലെത്തിയിട്ടുമുണ്ട്. ലേബര്‍പാര്‍ട്ടി ഒരു പോയിന്റ് വര്‍ധിച്ച് 5 ശതമാനത്തില്‍ എത്തി. ഗ്രീന്‍ പാര്‍ട്ടി 2 പോയിന്റില്‍ നിന്ന് ഒന്നായി കുറഞ്ഞു. മറ്റ് സ്വതന്ത്ര പാര്‍ട്ടികളുടെ പിന്തുണ 13 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുന്നു.

ജനുവരി 31 മുതല്‍ February 12 വരെയാണ് സര്‍വേ സംഘടിപ്പിച്ചത്. വേതന വര്‍ധനവിനും സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്തി സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഒരുക്കുന്നതിനും പണിമുടക്ക് നടത്തിയ നേഴ്സുമായോടുള്ള ഗവണ്മെന്റിന്റെ മനോഭാവം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ലേബര്‍ കോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിസന്ധി പരിഹരിച്ചെങ്കിലും അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ വിവാദങ്ങള്‍ ഭരണ പാര്‍ട്ടിയായ ഫൈന്‍ ഗെയിലിനുള്ള ജനപിന്തുണയില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ടോ എന്ന് സംശയിക്കാം. വരുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ആരോഗ്യ രംഗത്തെ വിവാദങ്ങള്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു.

ഫിയാന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനാണ് ഏറ്റവും ജനപ്രിയനായ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ പോളില്‍ നിന്ന് ഒരു പോയിന്റ് ഉയര്‍ത്തി 43% ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചിരിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങളും ആരോഗ്യ രംഗത്തെ നിലപാടുകളും ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ ജനപിന്തുണയില്‍ ഇടിവ് ഉണ്ടാക്കി. 39 പോയിന്റാണ് വരേദ്കര്‍ക്ക് ലഭിച്ചിരിക്കുന്നത്. സിന്‍ ഫെയ്ന്‍ന്റെ മേരി ലൂ മക്‌ഡൊണാള്‍ഡ് oru പോയിന്റ് കുറഞ്ഞ് 39 ശതമാനത്തിലെത്തി. അതേസമയം ലേബര്‍ ലീഡര്‍ ബ്രെണ്ടന്‍ ഹൗളിന്‍ ഒരു പോയിന്റ് വര്‍ധിച്ച് 39 ശതമാനത്തിലെത്തി.

Share this news

Leave a Reply

%d bloggers like this: