സംസ്‌കാര ചടങ്ങുകള്‍ക്കിടെ ശവപ്പെട്ടിയില്‍ നിന്ന് ആളനക്കവും, അലര്‍ച്ചയും; കണ്ടുനിന്നവരെ അത്ഭുത സ്തബ്ധരാക്കിയ സംഭവം നടന്നത് കില്‍കെന്നിയില്‍

കില്‍കെന്നി : അയര്‍ലണ്ടിലെ കില്‍കെന്നിയില്‍ 62 വയസുകാരനായ ഡിഫെന്‍സ് ഉദ്യോഗസ്ഥന്റെ ശവസംസ്‌കാര ചടങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശവസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ അവിടെയുണ്ടായിരുന്നവരെ അത്ഭുതപെടുത്തികൊണ്ട് ശവം പെട്ടിയിലാക്കി ശുശ്രൂഷകളൊക്കെ കഴിഞ്ഞ് കുഴിമാടത്തിലേക്ക് ഇറക്കിയപ്പോള്‍ ചുറ്റും കൂടി നിന്നവരെ അത്ഭുതപെടുത്തികൊണ്ട് പെട്ടെന്നാണ് ശവപ്പെട്ടിക്കുള്ളില്‍ നിന്ന് തട്ടുന്ന ശബ്ദവും അലര്‍ച്ചയും കേട്ടത്. മുന്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ഷായ് ബ്രാഡ്‌ലെയുടെ ശവസംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം.

എന്നെ തുറന്നുവിടൂ.. ഇവിടെ മുഴുവന്‍ ഇരുട്ടാണ്’ എന്നായിരുന്നു ശവപ്പെട്ടിക്കകത്തു നിന്ന് കേട്ടത്. ബ്രാഡ്‌ലെയുടെ ശബ്ദമായിരുന്നു അതെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കളും നാട്ടുകാരുമെല്ലാം ഞെട്ടി. ‘പുരോഹിതന്റെ ശബ്ദമാണോ ഞാന്‍ കേള്‍ക്കുന്നത്. ഞാന്‍ ഈ പെട്ടിയില്‍ കുടുങ്ങി’യെന്നും ബ്രാഡ്‌ലെ വിളിച്ചുപറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ട് നില്‍ക്കുമ്പോള്‍ ബ്രാഡ്‌ലെ തുടര്‍ന്നു. ‘പ്രിയപ്പെട്ടവരെ. ഞാന്‍ എല്ലാവരോട് ഗുഡ് ബൈ പറയാനായാണ് വിളിച്ചത്’. ഇത് കേട്ടതോടെ കൂടിനിന്നവരെല്ലാം ചിരിച്ചു. ശബ്ദം നേരെത്തെ റെക്കോര്‍ഡ് ചെയ്തുവെച്ചുകൊണ്ട് മരണത്തെ വളരെ സന്തോഷത്തോടെ എതിരേറ്റ ബ്രാഡ്‌ലെ യുടെ ഈ തമാശ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

മൂന്നുവര്‍ഷമായി രോഗബാധിതനായി മാറിയ തന്റെ പിതാവ്, കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ശവസംസ്‌കാരത്തിനെത്തുന്നവരെ എങ്ങനെ ഞെട്ടിക്കാമെന്ന് ആലോചിക്കുകയായിരുന്നുവെന്നും ബ്രാഡ്‌ലെയുടെ മകള്‍ ആന്‍ഡ്രിയ പറഞ്ഞു. പിതാവും തന്റെ സഹോദരനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയതെന്നും ആന്‍ഡ്രിയ പറഞ്ഞു. കുടുംബത്തില്‍ മറ്റാര്‍ക്കും ഇതേകുറിച്ച് അറിയില്ലായിരുന്നു എന്നും ആന്‍ഡ്രിയ പറഞ്ഞു. തന്റെ അന്ത്യയാത്രയില്‍ ആരും കരയരുതെന്നും ചിരിച്ചുകൊണ്ട് തന്നെ യാത്രയാക്കണമെന്നും ആഗ്രഹിച്ചാണ് ബ്രാഡ്‌ലെ ഇങ്ങനെ ചെയ്തത് എന്നും മകള്‍ പറയുന്നു.

ദുഖിച്ച് ഇരിക്കരുതെന്നും ജീവിതം ആഘോഷിക്കണമെന്നും അദ്ദേഹം എപ്പോഴും പറയുമായിരുന്നുവെന്നും മകള്‍ ഓര്‍ത്തു. ശവപ്പെട്ടിയില്‍ നിന്ന് ബ്രാഡ്‌ലെയുടെ ശബ്ദം കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരിക്ക് അത് വലിയ ഞെട്ടലായി. എന്നാല്‍ തന്റെ സഹോദരന്റെ അവസാനത്തെ തമാശയില്‍ അവരും ചിരിച്ചുപോയി. ബ്രാഡ്‌ലെയുടെ ശവസംസ്‌കാരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഞായറാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 60,000 ത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധിയാളുകള്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: