സംസ്ഥാനത്ത് സ്വകാര്യസര്‍വ്വകലാശാലകള്‍…ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യസര്‍വ്വകലാശാലകള്‍ തുടങ്ങണമെന്നാവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു. വിദഗ്ധസമിതി തയാറാക്കിയ റിപ്പോര്‍ട്ട് ചെറിയ മാറ്റങ്ങളോടെയാണ് അംഗീകരിച്ചത്.

റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിനു കൈമാറും.
ഡോ. സിറിയക് തോമസ് അധ്യക്ഷനായ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തിക്കൊണ്ടു സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങണമെന്നു നിര്‍ദ്ദേശിക്കുന്നതാണു റിപ്പോര്‍ട്ട്.
സര്‍ക്കാറിന് ആവശ്യത്തിനു പണമില്ലാത്തതാണു സ്വകാര്യ സര്‍വകലാശാലയുടെ രൂപീകരണത്തിനുള്ള ഒരു കാരണം. ഫീസും സിലബസും സര്‍വകലാശാലകള്‍ക്ക് തന്നെ നിശ്ചയിക്കാം. വിദ്യാര്‍ഥി പ്രവേശനത്തില്‍ സംവരണം പാലിക്കണം. വിസിമാരുടെ നിയമനം, പുറത്താക്കല്‍ എന്നീ കാര്യങ്ങളില്‍ ചില ഭേദഗതികള്‍ കൂടി വരുത്തിയിട്ടുണ്ട്.

സെനറ്റിനു പകരം കോര്‍ട്ട്, സിണ്ടിക്കേറ്റിന് പകരം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, പിന്നെ അക്കാഡമിക് കൗണ്‍സില്‍ എന്നിങ്ങനെയാണ് സ്വകാര്യ സര്‍വകലാശാലകളുടെ ഘടന. ഗവര്‍ണര്‍ വിസിറ്ററായിരിക്കും.
വ്യക്തിപരമായി സ്വകാര്യ സര്‍വകലാശാലക്ക് എതിരാണെന്നു വിദ്യാഭ്യാസമന്ത്രി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയറിയാതെ മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനോട് പഠനം നടത്താനാവശ്യപ്പെട്ടതാണ് കാരണം. കെഎസ് യുവും എസ്എഫ്‌ഐയും അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്കും ശക്തമായ എതിര്‍പ്പുണ്ട്. റിപ്പോര്‍ട്ടിന്‍മേല്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

Share this news

Leave a Reply

%d bloggers like this: