സംസ്ഥാനത്ത് ഇന്ധന വില സര്‍കാല റെക്കോര്‍ഡിലേക്ക്; പെട്രോള്‍ വില 80 കടന്നു

കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷം തുടര്‍ച്ചയായി ആറാം ദിനവും ഇന്ധന വിലയില്‍ വര്‍ധനയുണ്ടായി. ഇതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് ഇന്നു 32 പൈസ വര്‍ധിച്ച് 80.01 രൂപയാണ് രേഖപ്പെടുത്തിയത്. ഡീസല്‍ 26 പൈസ ഉയര്‍ന്നു ലിറ്ററിനു 73.82 രൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പെട്രോളിനു 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ധിച്ചത്.

ഡോളറിനെതിരേ രൂപയ്ക്കുണ്ടായ ഇടിവും ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധനയുമാണ് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്ക്ക് ഇടയാക്കുന്നത് എന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷത്തെ കണക്കെടുത്താല്‍ ഡോളറിനെതിരെ രൂപ ആറു ശതമാനത്തോളമാണ് ഇടിഞ്ഞത്. എന്നാല്‍ രണ്ടു ദിനങ്ങളില്‍ ഭേദപ്പെട്ട നിലവാരം കാട്ടി രൂപ വ്യാഴാഴ്ചത്തെ കണക്കുകള്‍ പ്രകാരം യുഎസ് ഡോളറിന് 67.70 എന്ന നിലയിലായിരുന്നു. 2014 നവംബറിനു ശേഷം ഇതാദ്യമായി വ്യാഴാഴ്ച അസംസ്‌കൃത എണ്ണ വില ബാരലിന് 80 ഡോളറായി ഉയരുകയും ചെയ്തു.

കര്‍ണാടക തെരഞ്ഞെടുപ്പിനു മുന്നോടിയായി 19 ദിവസം ഇന്ധനവില ഉയരാതിരുന്നതിലൂടെ എണ്ണകമ്പനികള്‍ക്ക് 500 കോടി രൂപ നഷ്ടം സഹിക്കേണ്ടിവന്നതായാണ് വിലയിരുത്തല്‍. കൈകാര്യച്ചെലവിലെ വര്‍ധനയ്ക്കിടെയും കര്‍ണാടക തെരഞ്ഞെടുപ്പിനു മുന്നോടിയായി എണ്ണക്കമ്പനികള്‍ മൂന്ന് ആഴ്ച വില മാറ്റാതെ നിലനിര്‍ത്തിയിരുന്നു. ഇതാണ് തെരഞ്ഞെടുപ്പിനു ശേഷം ഇന്ധനവിലയിലെ വന്‍കുതിപ്പിന് ഇടയാക്കിയത്.

മാസത്തിലെ ഒന്ന്, 16 തീയതികളില്‍ മാത്രം ഇന്ധനവില വര്‍ധിപ്പിക്കുന്ന 15 വര്‍ഷത്തെ രീതിയില്‍നിന്നു ഭിന്നമായി രാത്രി 8.45 ന് വില പരിഷ്‌കരിക്കുന്ന രീതിയാണ് നിലവിലേത്. പിറ്റേന്ന് ആറുമണി മുതല്‍ ഈ വില പമ്പുകളില്‍ പ്രബല്ല്യത്തില്‍ വരും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: