സംവൃതാ സുനിലും വിവാഹമോചനത്തിനെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍

തിരുവനന്തപുരം: സംവൃതാ സുനിലും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചാരണം. നവമാധ്യമങ്ങളിലടക്കം ഇതുസംബന്ധിച്ച പ്രചാരണം ശക്തമാണ്. എന്നാല്‍, വാര്‍ത്തകള്‍ സംവൃതയുടെ മാതാപിതാക്കള്‍ നിഷേധിച്ചിട്ടുണ്ട്. അടുത്തിടെ നടി പ്രിയങ്കയാണ് വിവാഹമോചന നടപടികളുമായി കോടതിയിലെത്തിയത്. തൊട്ടുപിറകേ സംവൃതയുടെ വിവാഹ മോചന വാര്‍ത്ത കൂടി പ്രചരിച്ചത് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ വിവാഹമോചിതരാകുന്ന താരങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന കൂടുകയാണ്.

മൂന്നു വര്‍ഷം മുമ്പാണ് സംവൃത വിവാഹിതയായത്. കണ്ണൂര്‍ സ്വദേശിയായ ചാലോത്ത് സുനില്‍കുമാറിന്റെയും സാധനയുടെയും മകളായ സംവൃത 2004ല്‍ ലാല്‍ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തുന്നത്. 2012 നവംബര്‍ ഒന്നിനാണ് കാലിഫോര്‍ണിയയതില്‍ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എന്‍ജിനിയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജിനെ വിവാഹം കഴിച്ചത്. വിവാഹത്തെ തുടര്‍ന്ന് അഭിനയം മതിയാക്കി സംവൃത കാലിഫോര്‍ണിയയിലേക്ക് പോയിരുന്നു.

ഷാഫി സംവിധാനം ചെയ്ത 101 വെഡിംഗ് ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം. മലയാളത്തില്‍ നാല്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുണ്ടായിരുന്ന സമയത്താണ് സംവൃതയുടെ വിവാഹം. എന്നിട്ടും സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം കുടുംബിനിയായി കഴിയാനായിരുന്നു സംവൃതയുടെ ആഗ്രഹം. 2015 ഫെബ്രുവരി 21ന് ഒരു മകന്‍ ജനിച്ചു അഗസ്ത്യ അഖില്‍.

Share this news

Leave a Reply

%d bloggers like this: