ഷോപ്പുകളില്‍ നിന്നും അനാവശ്യ പ്ലാസ്റ്റിക് കവറുകള്‍ ശേഖരിക്കാന്‍ ‘റീപാക്ക്’

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പ്ലാസ്റ്റിക് പാക്കുകള്‍ ശേഖരിക്കല്‍ പരിപാടികള്‍ ഇന്നലെ ആരംഭിച്ചു. റീപാക്ക് എന്ന സന്നദ്ധ ഏജന്‍സിയുടെ നേതൃത്വത്തില്‍ നാനൂറോളം വോളന്റിയര്‍മാര്‍ മാര്‍ക്കറ്റുകളില്‍ നിന്നും നേരിട്ട് പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്കളിംഗ് കേന്ദ്രങ്ങളിലെത്തിക്കും.

1997-നു ശേഷം ഒരു മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് ഇത്തരത്തില്‍ ഐറിഷ് നഗരങ്ങളില്‍ നിന്നും നീക്കം ചെയ്തതായി റീസൈക്കിളിംഗ് അവകാശപ്പെട്ടു. അയര്‍ലണ്ടില്‍ 34 ശതമാനത്തോളം വരുന്ന പ്ലാസ്റ്റിക്കുകള്‍ പ്രതിവര്‍ഷം നിര്‍മ്മാണം ചെയ്യാനാവുന്നതും റീപാക്കിന്റെ സഹകരണത്തോടെയാണ്. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ശേഖരിക്കാന്‍ വോളന്റിയര്‍മാര്‍ നേരിട്ടെത്തുന്നതും റീപാക്കിന്റെ മാത്രം പ്രത്യേകതയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: