ഷോക്ക്: IKEA യുടെ PATRULL nightlight വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു

 

ഡബ്ലിന്‍: ഷോക്കിനെ തുടര്‍ന്ന് IKEA യുടെ PATRULL nightlight വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. ഒരു കുട്ടി nighhtlight ഓഫായ ശേഷം പ്ലഗില്‍ നിന്ന് ഊരാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് കൈക്ക് പരിക്കുപറ്റിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഉത്പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചത്. അപകടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്ന് അന്വേഷണമാരംഭിച്ച അന്നു തന്നെ കമ്പനി ഉത്പന്നം വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുകയായിരുന്നു. 600 ഓളം PATRULL nightlight കള്‍ കമ്പനി പരിശോധിച്ചു. ഒന്നിലും തകരാറുകള്‍ കണ്ടെത്താനായില്ലെങ്കിലും മുന്‍കരുതലെന്ന നിലയ്ക്ക് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കുകയായിരുന്നു.

2013 മുതല്‍ യൂറോപ്പിലും യുഎസിലും PATRULL nightli-ght വില്‍ക്കുന്നുണ്ട്. ഉത്പന്നം തിരിച്ചെടുക്കുമ്പോള്‍ പണം തിരികെ ലഭിക്കുന്നതിന് ബില്‍ നിര്‍ബന്ധമില്ല, കൂടുതല്‍ വിവരങ്ങള്‍ക്ക് കസ്റ്റമര്‍ സര്‍വീസ് നമ്പറായ 01 541 3302 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തിന് IKEA ക്ഷമാപണം നടത്തി.

Share this news

Leave a Reply

%d bloggers like this: