ഷൈമോള്‍ തോമസിന്റെ സംസ്‌കാരം നാളെ ബെല്‍മോണ്ട സെമിത്തേരിയില്‍

അന്‍ട്രിം : ബെല്‍ഫാസ്റ്റില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് ഷൈമോള്‍ തോമസിന്റെ സംസ്‌കാര ശുശ്രുഷ നാളെ നടക്കും. ഇന്ന് വൈകിട്ട് 6 മണിക്ക് നെല്‍സന്റെ വസതിയില്‍ പ്രാര്‍ത്ഥന നടക്കും. നാളെ രാവിലെ 9.30ന് വസതിയില്‍ വച്ച് ഒപ്പീസ് നടക്കും. തുടര്‍ന്ന് സെന്റ് കോംഗാല്‍സ് പാരിഷ് ചര്‍ച്ചില്‍ 11 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ബെല്‍മോണ്ട സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഒരു മണി മുതല്‍ നാലു മണി വരെ സെന്റ് ജോസഫസ് പാരിഷ് ഹാളില്‍ റീഫ്രഷ്‌മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഷൈമോളുടെ പിതാവ് തോമസ് മാത്യു ഇന്ന് ഉച്ചതിരിഞ്ഞ് ബെല്‍ഫാസ്റ്റില്‍ എത്തും. ഷൈമോളുടെ അമ്മ നേരെത്തെ തന്നെ ആന്‍ട്രിമിലുണ്ടായിരുന്നു. മെയ്‌മോള്‍ എന്നറിയപ്പെടുന്ന ഷൈമോളുടെ ഒരു സഹോദരിയും അമ്മയ്‌ക്കൊപ്പമുണ്ട്. ഷൈമോളുടെ മറ്റ് ചില കുടുംബാംഗങ്ങളും വടക്കന്‍ അയര്‍ലണ്ടില്‍ തന്നെയുണ്ട് .

ഷൈമോള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ച മെയ്‌മോള്‍ റോയല്‍ ബിലാസ്റ്റ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. ഷൈമോളുടെ ഓര്‍മ്മയില്‍ സഹായങ്ങള്‍ നല്‍കുന്നവര്‍ നോര്‍ത്തേണ്‍ അയര്‍ലന്റിലെ എയര്‍ ആംബുലന്‍സിനോ നോര്‍ത്തേണ്‍ അയര്‍ലന്റിലെ ചില്‍ഡ്രന്‍സ് ഹോസ്‌പൈസിനോ നല്‍കണമെന്ന് കുടുബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: