ഷൈമോള്‍ തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി : മൃദദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ തുടരുന്നു


ബെല്‍ഫാസ്റ്റ് : ഷൈമോള്‍ തോമസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് മൃദദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങളാണ് നടന്ന് വരുന്നത്. ഭര്‍ത്താവ് നെല്‍സണ്‍ ഇന്നലെ ആശുപത്രിയില്‍ എത്തിയിരുന്നു. കാറോടിച്ച മെയിമോളുടെ ഭര്‍ത്താവ് ബിജുവും നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ടുണ്ട്. മെയിമോള്‍ അപകട നില തരണം ചെയ്‌തെങ്കിലും വെന്റിലേറ്ററില്‍ തുടരുകയാണ്. പ്രിയപെട്ടവളുടെ വിയോഗത്തില്‍ വിങ്ങിപൊട്ടുന്ന നെല്‍സണെ ആശ്വസിപ്പിക്കാന്‍ വലിയൊരു സുഹൃദ് വലയം തന്നെ ആശുപത്രിയിലുണ്ട്.

ഷൈമോളുടെ ജീവനെടുത്ത എ 26 റോഡ് അറിയപ്പെടുന്നത് തന്നെ ഡെത്ത് ട്രാപ് റോഡ് എന്ന പേരില്‍. ഈ മേഖലയില്‍ ഇതിനു മുന്‍പും നിരവധി അപകടമരണങ്ങള്‍ സംഭവിച്ചിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ഈ റോഡ്‌ന്റെ വേഗതനിയന്ത്രണവുമായി ബന്ധപെട്ടു നടന്ന ക്യാമ്പയിനുകളും ഫലം കണ്ടില്ല. അയര്‍ലന്റിലെ ലണ്ടന്‍ഡറിയില്‍ നിന്നും ബാണ്‍ബ്രിജ് വരെയുള്ള 117 കിലോമീറ്റര്‍ റോഡ് ഒരു റേസിംഗ് ട്രാക്കിനു സമാനമാണ് എന്നത് ഡ്രൈവര്‍മാരെ ആവേശം കൊള്ളിക്കുന്ന കാര്യമാണ്.

അതിനാല്‍ വേഗ നിയന്ത്രണം ഒക്കെ മറന്നു അമിത വേഗതയില്‍ പായുന്ന വാഹനങ്ങള്‍ ഈ റോഡിലെ പതിവ് കാഴ്ചയാണ്. മോട്ടോര്‍വേ എം 2നു സമാന്തരമായി പോകുന്ന പ്രധാന പാത എന്ന നിലയില്‍ അയര്‍ലന്റിലെ പ്രധാന പട്ടണങ്ങളിലേക്കുള്ള കണക്റ്റിംഗ് റോഡ് കൂടിയാണ് ഈ റോഡ് . കഴിഞ്ഞ ദിവസം അപകടം നടന്ന ബാലിമേനക്കും ഐന്‍ട്രിമിനും ഇടയിലാണ് ഈ റോഡ് ഏറ്റവും അപകടകാരി ആയി മാറുന്നതും.

നെടു നീളത്തില്‍ കിടക്കുന്ന പല സ്ട്രിപ്പുകളാണ് പ്രധാന ആകര്‍ഷണം. അതിനാല്‍ തന്നെ സുന്ദരമായ കാഴ്ചകളിലൂടെ കണ്ണോടിച്ചു അതിവേഗ ഡ്രൈവിങ് ആണ് ഇവിടെ സാധാരണ ഗതിയില്‍ ഡ്രൈവര്‍മാര്‍ നടത്തുക. സ്പീഡ് കാമറകളും. വേഗത നിയന്ത്രണ സംവിധാങ്ങളുടെ അഭാവവുമാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

ഇനിയുമൊരു ജീവന്‍ പൊലിയാതിരിക്കണമെങ്കില്‍ ഈ റോഡില്‍ അടിയന്തിരമായി വേഗത നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. എ 26 ലേക്ക് സൈഡ് റോഡില്‍ നിന്നും അമിത വേഗതയില്‍ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു കയറിയാണ് മെയ്‌മോള്‍ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് പൂര്‍ണമായും തകര്‍ന്നതും ഷൈമോള്‍ സംഭവ സ്ഥലത്തു തന്നെ മരണത്തിനു കീഴടങ്ങിയതും.

Share this news

Leave a Reply

%d bloggers like this: