ഷൂട്ടിങ്ങിനെത്തിയ നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

ഷിംല : വെള്ളപൊക്കം രൂക്ഷമായ ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളില്‍ നിരവധി മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വടക്കന്‍ സംസ്ഥാങ്ങള്‍ എല്ലാം തന്നെ രൂക്ഷമായ പ്രളയത്തെ നേരിടുകയാണ്. ഷൂട്ടിങ്ങിനായി ഹിമാചലില്‍ ആയിരുന്ന മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറും, സംഘവും ഇവിടെ പെട്ടിരിക്കുകയാണ്. സനല്‍ കുമാര്‍ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യര്‍ ഛത്രുവില്‍ എത്തിയത്. പ്രളയവും മണ്ണിടിച്ചലും ഉണ്ടായതോടെ മഞ്ജു വാര്യര്‍ അടക്കമുളള സിനിമാ പ്രവര്‍ത്തകര്‍ പുറത്ത് കടക്കാന്‍ സാധിക്കാതെ കുടുങ്ങിയിരിക്കുകയാണ്.

മഞ്ജു വാര്യര്‍ക്കൊപ്പം 200 അംഗ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ കുടുങ്ങി കിടക്കുകയാണന്ന് സഹോദരന്‍ മധുവാര്യരെ, മഞ്ജു ഇന്നലെ രാത്രി അറിയിക്കുകയായിരുന്നു. ഒരു 15 സെക്കന്റ് മാത്രമാണ് മഞ്ജുവിനോട് സംസാരിക്കാനായതെന്നും. തങ്ങള്‍ ഛത്രുവില്‍ കുടുങ്ങി കിടക്കുകയാണെന്നും മഞ്ജു പറഞ്ഞതായി മധു വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ദിവസത്തേക്കുകൂടിയുള്ള ഭക്ഷണം മാത്രമാണ് ശേഷിക്കുന്നതെന്നും മഞ്ജു പറഞ്ഞതായും മധു വാരിയര്‍ അറിയിച്ചു. സിനിമ സംഘം ഇപ്പോള്‍ ഉള്ള സ്ഥലം കൃതമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ സംവിധാങ്ങളെ ഈ വിവരം അറിയിച്ചതായും മധുവാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു

Share this news

Leave a Reply

%d bloggers like this: