ഷാരൂഖ് ഖാന്‍ ഇന്ന് കൊച്ചിയില്‍

കൊച്ചി:ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഇന്ന് കൊച്ചിയില്‍. പരസ്യരംഗത്തെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ ഇന്ത്യാ ചാപ്റ്ററിന്റെ രജതജൂബിലി ആഘോഷം ഉദഘാടനം ചെയ്യാനാണ് കിംഗ് ഖാന്‍ കേരളത്തിലെത്തുന്നത്.

വൈകിട്ട് 5.30ന് കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലിലാണ് ചടങ്ങ്. ഉദ്ഘാടന ചടങ്ങിന് ശേഷം ഷാരൂഖ് ഇന്ന് തന്നെ മടങ്ങുമെന്നാണ് അറിയുന്നത്. മൂന്ന് ദിവസങ്ങളിയായി നടക്കുന്ന ഐഎഎ സമ്മിറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പങ്കെടുക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: