ഷാനോനില്‍ ജലനിരപ്പ് ഇനിയും ഉയരും..ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും മഴയ്ക്ക് സാധ്യത..

ഡബ്ലിന്‍: ഷാനോന്‍ നദിയിലെ ജലനിരപ്പ് ഉയരുന്നത് തുടരുമെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ കൂടതല്‍ മഴ പ്രതീക്ഷിക്കാം. അഥലോണ്‍ മുതല്‍ നദികരയിലുള്ള വീടുകളിലേക്ക് ഇതോടെ വെള്ളം കയറിയേക്കാം. നാഷണല്‍ എമര്‍ജന്‍സി കോ ഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റേതാണ് മുന്നറിയിപ്പ്. അഥലോണിന്‌റെ കാര്യത്തില്‍ കെട്ടിടങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണ്‍ ബാരി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും 2009ല് വെള്ളപ്പൊക്കമുണ്ടായ മേഖലകളില്‍ വീടുകളുടെ സംരക്ഷണം സംബന്ധിച്ച് ആശങ്കയുണ്ട്. മെറ്റ് എയ്‌റീന്‍ മണ്‍സ്റ്റര്‍, കോണാക്ട്, ലിന്‍സ്റ്റര്‍, എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ശനിയാഴ്ച്ച പ്രവചിച്ചിരിക്കുന്നത്. മിഡ് ലാന്റ് മേഖലയില്‍ മഞ്ഞിനും സാധ്യതയുണ്ട്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആറ് പ്രദേശങ്ങളിലാണ് സൈന്യം സഹായത്തിനിറങ്ങിയിരിക്കുന്നതെന്ന് ബാരി പറയുന്നു. വെള്ളിയാഴ്ച്ച എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വീണ്ടും യോഗം ചേരുന്നുണ്ട്. സൈനികരും റെഡ് ക്രോസും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ വെള്ളപ്പൊക്കം ബാധിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും നടത്തുന്നതെന്ന് ബാരി പറയുന്നു. ഗാല്‍വേയില്‍ ബാലിനസോളില്‍ ഐറിഷ് വാട്ടര്‍ വെള്ളം തിളപ്പിച്ച് മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച്ച 50-80 മില്ലമീറ്റര്‍ വരെ മഴ പെയ്യാമെന്നാണ് കരുതുന്നത്. 10 മില്ലമീറ്റര്‍ മഴ പ്രത്യേകമായി തന്നെ പെയ്‌തേക്കാം. ഓറഞ്ച് വെതര്‍ അലര്‍ട്ട് പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളികളയാനാകില്ല. 48 മണിക്കൂര്‍ കൊണ്ട് 18 സെന്റീമീറ്റര്‍ ഉയരത്തില്‍ വരെ ചില ഭാഗങ്ങളില്‍ വെള്ളം ഉയര്‍ന്നിരുന്നു. ക്ലെയറില്‍ ഷാനോന്‍ മേഖലയില്‍ നിന്ന് വീടുകള്‍ ഒഴിയേണ്ടിവന്നിരുന്നു.

അഥലോണില്‍ 90വീടുകളെ വെള്ളപ്പൊക്കം അടിയന്തിരമായി ബാധിക്കാവുന്ന വിധത്തിലാണ്. സ്ലൈഗോയ്ക്കും കോര്‍ക്കിനും ഇടയില്‍ ആറ് യൂണിറ്റ് സൈന്യമാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ളത്. ബാലിനാസോള്‍, ആതിലോഗോ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം മുന്നോട്ട് പോകുകയാണ്. ശനിയാഴ്ച്ച രാത്രി ശക്തമായ തണുപ്പ് അനുഭവപ്പെടാവുന്നതാണ്. മഞ്ഞും കാണപ്പെടും. തെക്കന്‍മേഖലയില്‍ മിതമായ തണുപ്പായിരിക്കും. ഞായറാഴ്ച്ച അള്‍സ്റ്ററിലും മറ്റും ചാറ്റല്‍മഴയുണ്ടാകാം. ശക്തമായ തെക്ക് കഴിക്കന്‍ കാറ്റിനും മഴ വടക്കന്‍മേഖലയിലേക്കും ഞായറാഴ്ച്ച വ്യപാക്കും.

Share this news

Leave a Reply

%d bloggers like this: