ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ തുര്‍ക്കിഷ് വിമാനം അടിയന്തരമായി ഇറക്കി..ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം വഴിതിരിച്ച് വിടുകയായിരുന്നു

ഡബ്ലിന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍ വിമാനം  ഷാനോണില്‍ അടിയന്തരമായി നിലത്തിറക്കി.  ഹൂസ്റ്റണില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോകുകയായിരുന്ന വിമാനമാണ് അടിയന്തരമായി നിലത്തറക്കിയത്.  നമ്പര്‍ 34 ബോയിങ് 777 വിമാനത്തില്‍  യാത്രക്കാരും ക്രൂ അംഗങ്ങളും കൂടി 227 പേരുണ്ടായിരുന്നു. വിമാനത്തില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ  യാത്രക്കാരെയും മറ്റും ഒഴിപ്പിച്ച് പരിശോധനയ്ക്കായി ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് മാറ്റി.

വിമാനം രാവിലെ 11.02ന്  സുരക്ഷിതമായി തന്നെ ഷാനോണില്‍ എത്തിയിരുന്നു.  വിമാനത്തില്‍  ഭീഷണിനോട്ട് എഴുതിയിരിക്കുന്നത് ക്രൂ അംഗങ്ങളിലൊരാള്‍ കണ്ടെത്തുകയായിരുന്നു.  രാവിലെ ഒമ്പത് മണിയോടെ തന്നെ വിമാനം വഴിതിരിച്ച് വിടുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എമര്‍ജന‍്സി സര്‍വീസ് ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ സജ്ജമായിരുന്നു.  ആംബുലന്‍സും, ഫയര്‍ സര്‍വീസും,  ഗാര്‍ഡയും  വിമാനം എത്തുന്നതിന് കാത്ത് നിന്നു.

Share this news

Leave a Reply

%d bloggers like this: