ശ്വാശ്വതികാനന്ദയുടെ മരണം: തുടരന്വേഷണം സാധ്യമല്ലെന്ന് ചെന്നിത്തല

 

തിരുവനന്തപുരം : ശിവഗിരി മഠത്തിലെ മുന്‍ മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ച് നിലവില്‍ തുടരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജു രമേശ് അടക്കമുള്ളവരുടെ ആരോപണം നേരത്തെ തന്നെ െ്രെകം ബ്രാഞ്ച് അന്വേഷിച്ചതാണ്. കൂടുതല്‍ തെളിവ് ലഭിച്ചാല്‍ മാത്രമേ കേസില്‍ തുടരന്വേഷണം സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സ്വാമി ശാശ്വതികാനന്ദയുടെ മരണംകൊലപാതകമാണെന്ന് ബാറുടമയായിരുന്ന ബിജുരമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സ്വാമിയുടെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ച ഏറെക്കാലത്തിനുശേഷം ചൂടുപിടിച്ചത്. പ്രിയന്‍ എന്ന വാടകകൊലയാളിയാണ് കൊല നടത്തിയത് എന്നായിരുന്നു ബിജുവിന്റെ ആരോപണം. വെള്ളാപ്പള്ളിക്കും മകനും ഇക്കാര്യം വ്യക്തമായി അറിയാമെന്നും ബിജു ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയും ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തി. എന്നാല്‍ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെല്ലാം നേരത്തെയും ഉന്നയിച്ചിരുന്നതായും ഇക്കാര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണങ്ങള്‍ നടത്തി തള്ളിക്കളഞ്ഞിരുന്നതാണെന്നും െ്രെകംബ്രാഞ്ച് അറിയിച്ചിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: