ശ്രീ ജെഫിന്‍ വര്ഗീസ് രണ്ടാം റാങ്ക് കരസ്ഥമാക്കി

ഗാള്‍വേ (അയര്‍ലണ്ട് ):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയിലെ ശ്രീ .ജെഫിന്‍ വര്‍ഗീസ് ആഗസ്‌റ് മാസത്തില്‍ അയര്‍ലണ്ടില്‍വെച്ചു നടന്ന ഓള്‍ അയര്‍ലണ്ട് സണ്‍ഡേസ്‌ക്കൂള്‍ പത്താം ക്ലാസ് പരീക്ഷയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി .ചെറിയ ക്‌ളാസുകളില്‍ മുതല്‍ അയര്‍ലണ്ടില്‍ സണ്‍ഡേസ്‌ക്കൂള്‍ വിദ്യാഭ്യാസം നടത്തുന്ന ശ്രീ . ജെഫിന്‍ വിജയം കുടുംബത്തിന് സമര്‍പ്പിക്കുന്നതായി പ്രതികരിച്ചു .പ്രാര്‍ത്ഥനയിലും ബൈബിള്‍ പഠനത്തിലും ചിലവഴിക്കുന്ന കുടുംബത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് അനുസ്മരിച്ചു .

സണ്‍ഡേസ്‌ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും മാതൃകയായി വളരുന്ന ശ്രീ ജെഫിന്‍ തിരക്കുപിടിച്ച വിദ്യാലയ ജീവിതത്തിനിടയിലും മദ്ബഹാ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുവാന്‍ സമയം കണ്ടെത്തി എന്നുള്ളത് ദേവാലയത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്ന പുതുതലമുറക്കാരുടെ ഇടയില്‍ ജെഫിനെ വ്യത്യസ്തനാക്കുന്നു .ശ്രീ ജെഫിനെ ഇടവക വികാരി റവ .ജോബിമോന്‍ സ്‌കറിയ ,ട്രസ്റ്റി ശ്രീ .ബോബിമഞ്ചയില്‍ സെക്രട്ടറി ശ്രീ എല്‍ദോ മാത്യു എന്നിവര്‍ പ്രത്യേകം അഭിനന്ദനം അറിയിച്ചു .കില്‍റഷില്‍ താമസിക്കുന്ന ശ്രീ .വര്‍ഗീസ് .പി .ജെ യുടെയും ശ്രീമതി മെറീന വര്‍ഗീസിന്റെയും പുത്രനാണ് വടക്കന്‍ പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗമായ ജെഫിന്‍ .

 

 

Share this news

Leave a Reply

%d bloggers like this: