ശ്രീലങ്കയിലെ കൂട്ടകുരുതിയില്‍ അപലപിച്ച് ഐറിഷ് പ്രസിഡന്റ്

ഡബ്ലിന്‍ : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ പള്ളികളിലും, ഹോട്ടലുകളിലും ഉണ്ടായ ബോംബ് ആക്രമണത്തില്‍ ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് അനുശോചനം അറിയിച്ചു. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ സമൂഹത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തിയത്. പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്നത് മനുഷ്യരുടെ മൗലിക അവകാശമാണെന്നും , അത് നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഹിഗ്ഗിന്‍സ് അഭിപ്രായപ്പെട്ടു.

നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കിയ സംഭവത്തില്‍ ലോക രാജ്യങ്ങള്‍ ഒറ്റകെട്ടായി പൊരുത്തണമെന്നും ഹിഗ്ഗിന്‍സ് ആഹ്വനം ചെയ്തു. ക്രിസ്ത്യന്‍ മതാചാരത്തിനു നേരെയുണ്ടായ ശക്തമായ ഭീഷണിയായി ആക്രമണത്തെ നോക്കി കാണുന്നതായും ഹിഗ്ഗിന്‍സ് വ്യക്തമാക്കി. അയര്‍ലണ്ടിനെ കൂടാതെ ജറുസലേമിലെ കത്തോലിക്ക ചര്‍ച്ച് ബോംബ് ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ആക്രമണത്തില്‍ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉയര്‍ത്തെഴുന്നേല്പ് ദിനത്തിലുണ്ടായ കൊടും ക്രൂരത നീതികരിക്കാനാവില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. ഈസ്റ്റര്‍ ദിനത്തില്‍ ഡബ്ലിനിലെ ഗ്ലാസ് നേവിയെന്‍ സിമറ്ററിയില്‍ ആക്രമണത്തിന് ഇരകളായവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: