ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പര; ആക്രമണത്തിന് പിന്നില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 9 ചാവേറുകള്‍

കൊളംബോ: ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകളില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. 9ചാവേറുകളാണ് സ്‌ഫോടനപരമ്പരയ്ക്ക് പിന്നിലെന്ന് ശ്രീലങ്കന്‍ ഉപ പ്രതിരോധ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി.

ആക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അറുപതോളം പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് എറ്റെടുത്തിരുന്നു. ന്യൂസിലാന്‍ഡില്‍ നടന്ന വെടിവെയ്പുമായി ശ്രീലങ്കയിലെ സ്‌ഫോടനത്തിന് ബന്ധമുണ്ടെന്നാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: