ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ് വംശജന്‍ പിടിയില്‍ : രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ പിടികൂടിയത് തോക്ക് ചൂണ്ടി

കൊച്ചി : ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്ന ആളെ ഇടപ്പള്ളിക്ക് സമീപത്തുനിന്നും അറസ്റ്റ് ചെയ്തു . ഇന്നലെ രാത്രിയായിരുന്നു ഇയാളെ പിടികൂടിയത്. പിടിക്കപ്പെട്ട ആള്‍ തമിഴ് വംശജനാണ്. അന്വേഷണ സംഘത്തെ കണ്ട ഇയാള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇതോടെ രാജ്യത്തിനകത്ത് 155 ഐ.എസ് അനുകൂലികള്‍ ശ്രീലങ്കന്‍ സ്‌ഫോടനത്തിനു ശേഷം അറസ്റ്റിലായെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍.

കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാങ്ങളില്‍ നിന്നും ഐ.എസില്‍ ചേരാനായി നിരവധി യുവാക്കള്‍ സിറിയയിലേക്ക് കടന്നിരുന്നു. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്നും അന്വേഷണ ഏജന്‍സിക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കേരളത്തിലെയും, തമിഴ് നാട്ടിലെയും ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായും ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: