ശ്രീലങ്കന്‍ സ്‌ഫോടനത്തിനു പിന്നില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന: പ്രസിഡന്റിനെ തിരുത്തി ഇസ്ലാമിക ഭീകരതയാണ് രാജ്യം നേരിട്ടതെന്ന് പ്രധാനമന്ത്രി;

കൊളംബോ : ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തെ കുറിച്ച് ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ രണ്ടു അഭിപ്രയങ്ങള്‍. പ്രസിഡന്റ് സിരിസേനയും, പ്രധാനമന്ത്രി റെനില്‍ വിക്രമ സിഗെയും തമ്മിലാണ് രൂക്ഷമായ അഭിപ്രായ വ്യത്യാസം നടക്കുന്നത്. രാജ്യത്തെ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ താന്‍ കൈക്കൊണ്ടിട്ടുള്ള കര്‍ശന നടപടികളോട് എതിര്‍പ്പുള്ളവരാണ് സ്ഫോടനം നടത്തിയത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ സിരിസേന പറയുന്നത്.

താന്‍ ചെയ്യുന്ന കാര്യങ്ങളെ താറടിച്ചു കാണിക്കാനാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നത് എന്നും പ്രസിഡന്റ് പറയുന്നു. എന്നാല്‍ പ്രസിഡന്റിന്റെ അഭിപ്രായം തീര്‍ത്തും വസ്തുത പരമല്ലെന്നാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറയുന്നത് . ശ്രീലങ്കയില്‍ 290 പേരുടെ മരണത്തിനടയാക്കിയ ചാവേര്‍ ആക്രമണം നടത്തിയത് ഇസ്ലാമിക തീവ്രവാദികള്‍ ആണെന്നതിനു ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ ക്രൈസ്തവ സമൂഹത്തിനെതിരെ നടത്തിയ കൂട്ടക്കൊലയെ മയക്കുമരുന്നു ലോബികളുടെ ആക്രമണമായി ചിത്രീകരിക്കരുതെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ ഭീകര സംഘടനകള്‍ ഇസ്ലാമിക സ്റ്റേറ്റുമായി ചേര്‍ന്ന് നടത്തിയ അക്രമത്തിനു ശേഷം ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്കൊണ്ടു മാത്രമല്ല ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം എത്തിച്ചേര്‍ന്നത് ഭീകരരില്‍ തെന്നെയായിരുന്നു ആക്രമണത്തിന് പിന്നില്‍ എന്ന് തന്നെയായിരുന്നു. മയക്കുമരുന്നു ലോബികള്‍ക്ക് ഒരു മതവിശ്വാസികളുടെ പുണ്ണ്യ ദിവസത്തില്‍ ആരാധനാലയത്തില്‍ ആക്രമണം നടത്തേണ്ടതില്ല.

ഒരു പ്രത്യേക വിഭാഗത്തെ കൂട്ടക്കൊല ചെയ്യെണ്ടതില്ല. ശ്രീലങ്കന്‍ – ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തലും പ്രസിഡണ്ട് മറന്നുകൊണ്ടാണ് പുതിയ അഭിപ്രായം രേഖപെടുത്തിയതെന്ന് പ്രധാനമത്രി റനില്‍ വിക്രമ സിങ്ഹെ പറയുന്നു. പച്ചവെളിച്ചത്തില്‍ വ്യക്തമായ കാര്യത്തില്‍ പ്രസിഡന്റ് തെറ്റിദ്ധാരണാജനകമായ അഭിപ്രായം പുറത്തു വിട്ടത് ശരിയായില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് ലോബികള്‍ക്കു ശ്രീലങ്കയില്‍ വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാന്‍ പ്രസിഡന്റ് സിരിസേന തയ്യറെടുക്കുകയായിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധ നടപടിയായിരുന്നു ശ്രീലങ്കയിലെ ചാവേര്‍ ആക്രമണം എന്നാണ് പ്രസിഡന്റിന്റെ വാദം.

Share this news

Leave a Reply

%d bloggers like this: