ശ്രീലങ്കന്‍ സ്‌പോടനത്തിലെ ഭീകരര്‍ കേരളത്തിലും എത്തിയതായി സൈനിക മേധാവി

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ആക്രമണം നടത്തിയ തീവ്രവാദികള്‍ കേരളത്തിലും എത്തിയതായി ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെ. കേരളത്തിനുപുറമെ കശ്മീരിലും ബംഗുളൂരുവിലും ഇവര്‍ സന്ദര്‍ശിച്ചതായി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീലങ്കന്‍ സൈനിക മേധാവി വ്യക്തതമാക്കി.

അവരുടെ യാത്രയുടെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ലങ്കിലും പരിശീലനത്തിനോ രാജ്യത്തിനു പുറത്തുളള മറ്റു സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കും അവര്‍ ഇവിടങ്ങളില്‍ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹേട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലുമുണ്ടായ സ്ഫോടന പരമ്പരയില്‍ 257പേരാണ് കൊല്ലപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: