ശ്രീനാരായണ ദര്‍ശനങ്ങള്‍ തട്ടിയെടുത്ത് വര്‍ഗ്ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നുവെന്ന് സോണിയാ ഗാന്ധി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ കാലിക പ്രസക്തിയുണ്ടെന്ന് സോണിയ ഗാന്ധി. 83 ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു സോണിയാ ഗാന്ധി. ശ്രീനാരായണ ദര്‍ശനങ്ങള്‍ തട്ടിയെടുത്ത് വര്‍ഗ്ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നുവെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നു. ഗുരുവിന്റെ ദര്‍ശനങ്ങള്‍ ചിലര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. നെഹ്‌റുവിനേയും ഇന്ദിരയേയും പ്രചോദിപ്പിച്ച വ്യക്തിത്വമാണ് ഗുരുവിന്റേത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി എസ്എന്‍ഡിപി പ്രവര്‍ത്തിച്ചു. എസ്എന്‍ഡിപിയുടെ ലക്ഷ്യങ്ങളെ ചിലര്‍ വളച്ചൊടിക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

രാജ്യത്ത് സമാധാനമില്ലാതാക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നും സോണിയ ആരോപിച്ചു. മതേതര മൂല്യങ്ങള്‍ പ്രചരിപ്പിച്ച ശ്രീനാരായണഗുരു മത സംഘര്‍ഷങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും സൗഹാര്‍ദ്ദത്തോടെ ജീവിക്കാനുമാണ് ആഹ്വാനം ചെയ്തത്. ശ്രീനാരായണ ഗുരു ചെലുത്തിയ സ്വാധീനം വലുതാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

എസ്എന്‍ഡിപി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ആര്‍ ശങ്കറെ കോണ്‍ഗ്രസ് കേളത്തിന്റെ മുഖ്യമന്ത്രിയായി അവരോധിച്ചുവെന്നും സോണിയാ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തെ ഭന്നിപ്പിക്കാനുളള ശ്രമങ്ങള്‍ ഗുരുധര്‍മ്മ ശക്തി കൊണ്ട് നേരിടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗുരുദേവ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി കെ ബാബു, എം.പിമാരായ ജോസ് കെ മാണി, സമ്പത്ത്, വ്യവസായി എം.എ യൂസഫലി, എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ തുചച്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: