ശ്രീനാരായണഗുരുദേവനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചലദൃശ്യം ഉണ്ടാക്കിയത് തെറ്റായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഓണാഘോഷത്തിന് സമാപനം കുറിച്ച് കണ്ണൂര്‍ തളിപ്പറമ്പില്‍ സി.പി.എം നേതൃത്വത്തിലുള്ള ക്ലബുകളും സാംസ്‌കാരിക സംഘടനകളും നടത്തിയ ഘോഷയാത്രയില്‍ ലോകാരാദ്ധ്യനായ ശ്രീനാരായണഗുരുദേവനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചലദൃശ്യം ഉണ്ടാക്കിയത് തെറ്റായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിശ്ചലദൃശ്യം തെറ്റിദ്ധാരണയുണ്ടാക്കി. പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നു. ശ്രീനാരായണഗുരുവിനെ അപമാനിക്കുന്ന ഒരു നടപടിയും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. ഗുരുവിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഗുരുവചനങ്ങള്‍ ആര്‍.എസ്.എസ് വളച്ചൊടിച്ചതിനാലാണ് പരിപാടി സംഘടിപ്പിച്ചതെന്നും കോടിയേരി പറഞ്ഞു.

ശ്രീനാരായണഗുരുവിനെ സി.പി.എം അപമാനിച്ചിട്ടില്ല. ഗുരുവിനെ അപമാനിച്ചെന്ന ആരോപണം ബി.ജെ.പിയുടെ കുപ്രചരണം മാത്രമാണ്. ഗുരുവിനെ സി.പി.എം എന്നും ആദരിച്ചിട്ടേയുള്ളൂ. നങ്ങാറത്ത് പീടികയില്‍ ഗുരുപ്രതിമ തകര്‍ത്തത് മറച്ച് വയ്ക്കാനാണ് ആര്‍.എസ്.എസിന്റെ ഈ ആരോപണം എന്നും കോടിയേരി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: