ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജിയില്‍ പിഴയും ഈടാക്കണം

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി പിഴ ചുമത്തി. ശബരിമല വിഷയത്തില്‍ ദുരുദ്ദേശപരമായി ഹര്‍ജി നല്‍കിയതിനാണ് ശോഭയ്ക്ക് ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചത്. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയാണ് ശോഭാ സുരേന്ദ്രന്‍ ശബരിമല പ്രശ്‌നം കോടതിയില്‍ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വികൃതമായ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പിഴ വിധിക്കുകയാണെന്നും കോടതി പറഞ്ഞു.

അതേസമയം, ഹൈക്കോടതിയെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രന്‍ എത്തി. ഹൈക്കോടതി ചുമത്തിയ പിഴ അടക്കില്ലെന്ന് ശോഭ പറയുന്നു. ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ടെന്നും ശോഭ പറഞ്ഞു.സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശോഭ പറയുന്നു. മാപ്പ് പറഞ്ഞതിനെ പറ്റി അറിയില്ല. കോടതി കാര്യങ്ങള്‍ അഭിഭാഷകനോട് ചോദിക്കുമെന്നും ശോഭ പറഞ്ഞു.

വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ലെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു. ശബരിമലയില്‍ ഭക്തരെ പോലീസ് പീഡിപ്പിക്കുകയാണെന്നും തനിക്ക് നേരെയും പീഡനം ഉണ്ടായെന്നും ആരോപിച്ചാണ് ശോഭ ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ ഹൈക്കോടതി നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാരിന് വേണ്ടീ സീനിയര്‍ ഗവണ്‍മെന്റ് പ്‌ളീഡര്‍ പി നാരായണന്‍ ഹാജരായി. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി ഉള്‍പ്പെട്ട ബെഞ്ചാണ് പിഴ വിധിച്ചത്.

\

Share this news

Leave a Reply

%d bloggers like this: