ശൈത്യകാലത്ത് ഭവനരഹിതര്‍ക്കായി വന്‍ ഒരുക്കങ്ങളുമായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍ : അതിശൈത്യം ജനജീവിതത്തെ ബാധിക്കുന്നതോടെ ഭവനരഹിതര്‍ക്ക് ദുരിതകാലം കൂടിയാണ് സമ്മാനിക്കപ്പെടുന്നത്. ഇതൊഴിവാക്കാന്‍ ഡബ്ലിന്‍ കൗണ്‍സില്‍ ഭവനരഹിതര്‍ക്കായി പാര്‍പ്പിട പദ്ധതികള്‍ ഒരുക്കിയിരിക്കുകയാണ്. തോമസ് സ്ട്രീറ്റ് ബ്രൂം ഐംസറിലാണ് താമസ സൗകര്യങ്ങള്‍ കൗണ്‍സില്‍ ഒരുക്കി നല്കിയിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് 80 മുറികള്‍ സ്ത്രീകള്‍ക്ക് 20 എന്ന കണക്കിനു ആകെ 100 മുറികളാണ് താമസ സൗകര്യത്തിനായി തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ അതിശൈത്യം ഗ്രസിക്കുന്ന വേളയില്‍ ഇത്തരം പദ്ധതികളുടെ സഹായത്തിലാണ് ഭവനരഹിതര്‍ ആശ്വാസം കണ്ടെത്തുന്നത്. അതിശൈത്യത്തില്‍ മരണമടയുന്നവരുടെ എണ്ണം വര്‍ധിച്ചു വന്നിരുന്ന സാഹചര്യത്തിലായിരുന്നു ഈ പദ്ധതിക്ക് തുടക്കമായത്.

ബ്ലൂം ഐംസറിലെ താമസക്കാര്‍ക്ക് പ്രഭാത ഭക്ഷണവും ഡിന്നറും ലഭ്യമാക്കാനുള്ള സൗക്യങ്ങളും കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാര്‍ത്ഥന സൗകര്യങ്ങള്‍, നഴ്‌സിംഗ് കെയര്‍ പരിചരണം, ജിപി കവര്‍, തുടങ്ങിയവയും ഭവനരഹിതര്‍ക്കായി ഒരുക്കിയിരിക്കുന്നു. താമസക്കാര്‍ക്ക് കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനുമുള്ള സൗകര്യവും ലഭ്യമാണ.് ശൈത്യകാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് അവരുടെ ആവശ്യങ്ങളറിഞ്ഞ് മുറികള്‍ അനുവദിക്കുന്നതും ബ്ലൂ ഐംസറിന്റെ നടത്തിപ്പു ചുമതലയും ഏറ്റെടുത്തിരിക്കുന്നത് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ കീഴിലുള്ള ഹോംലെസ് സെന്‍ട്രല്‍ പ്ലേസ്‌മെന്റ് സര്‍വ്വീസിനാണ്.

ഇതു കൂടാതെ തുല്‍സ്,സിയോചന്‍, സിവില്‍ ഡിഫൈന്‍സ്, ഡബ്ലിന്‍ ഹൗസിംഗ് ഫസ്റ്റ് ഇന്‍ടേക്ക് ടീം, ഗാര്‍ഡ സിയോചന്‍ തുടങ്ങിയവയും അതിശൈത്യത്തെ നേരിടാന്‍ സാധാരണക്കാരുടെ കൂട്ടായ് പ്രവര്‍ത്തിച്ചു വരുന്നു. സൗജന്യ ഭക്ഷണം, നൈറ്റ് കഫേ സൗകര്യങ്ങള്‍, കോഫി ഷോപ്പുകള്‍ എന്നിവ രാത്രി വൈകിയും പ്രവര്‍ത്തിക്കും.

ഡി

Share this news

Leave a Reply

%d bloggers like this: