ശൈത്യകാലത്തിന് തുടക്കമായോ ? രാത്രിയോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്

ആര്‍ട്ടിക്ക് കാറ്റ് വീശിയെത്തുന്നതിന് മുന്‍പ് തന്നെ അയര്‍ലന്റിലെ ചില ഭാഗങ്ങളില്‍ താപനില ഫ്രീസിംഗ് പോയിന്റിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്. ഉള്‍പ്രദശങ്ങളിലും, രാത്രിയോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴുമെന്ന് കാലാവസ്ഥാ പ്രവചകര്‍ കരുതുന്നു. ഇതോടൊപ്പം ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞും എത്തും. തീരങ്ങളിലേക്ക് കൂടുതല്‍ ശക്തമായ തണുത്ത കാറ്റുമായി അറ്റ്ലാന്റിക് ജെറ്റ് സ്ട്രീമും കൂടി ചേരുന്നതോടെ അടുത്ത ആഴ്ച മുതല്‍ തണുപ്പ് എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കും.

ഒരു മാസം മുന്‍പ് അയര്‍ലണ്ട് അനുഭവിച്ച കാലാവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഇത് നല്‍കുക. ഏറ്റവും ചൂടേറിയ ഒക്ടോബര്‍ ദിനവും ഇക്കുറി രേഖപ്പെടുത്തിയിരുന്നു. പകല്‍ താപനില 18 ഡിഗ്രി സെഷ്യസ് വരെ ഉയരാം. നോര്‍ത്ത് അമേരിക്കയിലെ സംഭവവികാസങ്ങള്‍ ചേര്‍ന്ന് ഉയര്‍ന്ന സമ്മര്‍ദം തിരിച്ചെത്തുമെന്ന് മെറ്റ് ഐറാന്‍ വ്യക്തമാക്കി. ഇതോടെ അടുത്ത ആഴ്ച മുതല്‍ അയര്‍ലണ്ടില്‍ കൂടുതല്‍ ശൈത്യമേറും.

പകല്‍ സമയത്ത് താപനില സാധാരണ നിലയിലാകുമെങ്കിലും രാത്രികാലങ്ങളിലാണ് ഇപ്പോള്‍ തണുപ്പ് അധികമായി അനുഭവപ്പെട്ട് തുടങ്ങുക. കല്ല്യം കൊടുങ്കാറ്റ് വീശിയടിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് അയര്‍ലണ്ടില്‍ താപനിലയില്‍ വ്യത്യാസം കണ്ടുതുടങ്ങുന്നത്. ശൈത്യകാലം എത്തുന്നുവെന്ന വാര്‍ത്ത വന്നതോടെ ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും ആളുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കുറി നേരത്തെ ഭയന്നത് പോലെ ശൈത്യം അത്ര രൂക്ഷമാകില്ലെന്നാണ് കരുതുന്നത്. എല്‍ നിനോ പ്രതിഭാസം ശക്തിയാര്‍ജ്ജിക്കാത്തതാണ് അയര്‌ലന്റിന് ആശ്വാസമാകുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: