ശൈത്യം കടുക്കും; ശനിയാഴ്ചയോടെ താപനില മൈനസ് 2 ഡിഗ്രി കടക്കുമെന്ന് മെറ്റ് ഏറാന്‍

ഡബ്ലിന്‍: വാരാന്ത്യത്തില്‍ താപനില ഗണ്യമായി കുറയുമെന്ന് മെറ്റ് ഏറാന്‍. മഞ്ഞുവീഴ്ച അതി ശക്തമാകുന്നതോടെ ശനിയാഴ്ച വൈകിട്ട് മൈനസ് 2 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്. അയര്‍ലണ്ടിലെ വടക്കന്‍ ഭാഗങ്ങളില്‍ ഒഴികെ മഴ ഉണ്ടാവില്ലെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യ വ്യാപകമായി കൂടിയ താപനില 7 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിലായിരിക്കും.

വടക്കന്‍ കൗണ്ടികളില്‍ ചാറ്റല്‍ മഴക്ക് മാത്രമാണ് സാധ്യത നിലനില്‍ക്കുന്നത്. ശനിയും ഞായറും അയര്‍ലാന്‍ഡ് മൈനസ് തണുപ്പിലൂടെ കടന്നുപോകുമെങ്കിലും അടുത്ത ആഴ്ചയോടെ താപനില 13 ഡിഗ്രി വരെ വര്‍ധിക്കും. മഞ്ഞുവീഴ്ച ശക്തമാവുന്നത് ഒഴിച്ചാല്‍ മറ്റ് കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: