ശാശ്വതികാനന്ദയുടെത് ജലസമാധിയെന്ന് വെള്ളാപ്പള്ളി; ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കട്ടെ

ആലപ്പുഴ; ശാശ്വതികാനന്ദയുടെ മരണം കൊലപാതകമല്ലെന്നും ജലസമാധിയാണെന്നും വെള്ളാപ്പള്ളി നടേശന്‍. തനിക്കെതിരെ ബിജു രമേശ് വ്യക്തിഹത്യ നടത്തുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇന്നലെ ബിജുരമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കണിച്ചുകുളങ്ങരയിലെ വസതിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശാശ്വതികാനന്ദ ജലസമാധി അടഞ്ഞപ്പോള്‍ എല്ലാവരും പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് പറഞ്ഞിട്ടും നിര്‍ബന്ധപൂര്‍വം താനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുവാന്‍ ആവശ്യപ്പെട്ടതെന്നും, ആന്തരികാവയവങ്ങളുടെത് ഉള്‍പ്പെടെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ സിഡികള്‍ കൈവശം സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശാശ്വതികാനന്ദയുടെ മരണത്തെപ്പറ്റി വിചാരണ നടത്തി ജലസമാധിയാണെന്ന് കണ്ടെത്തിയതാണെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോഴവിവാദം, നിയമനത്തെ പറ്റിയുളള ആരോപണങ്ങള്‍ എന്നിവയും സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും, കൂട്ടത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതും കൂടി സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് എതിരെ നിയമനടപടിക്ക് പോകണമോ എന്ന കാര്യം ഇന്നു ചേരുന്ന കൗണ്‍സില്‍ യോഗം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: