ശാരീരിക വേദന അകറ്റാന്‍ ബിയര്‍ ഉത്തമമെന്ന് പുതിയ കണ്ടെത്തല്‍

ബിയര്‍ കുടിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ശാരീരിക വേദന ശമിപ്പിക്കാന്‍ കുത്തിവയ്പിനെക്കാളും ഗുളികളെക്കാളും ഏറ്റവും ഉത്തമ ഔഷധം ബിയര്‍ ആണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നു. ബ്രിട്ടനിലെ ഗ്രീന്‍വിച്ച് സര്‍വകലാശാലയിലെ ഗവേഷകരാണ് 400 പേരില്‍ 18 പഠനങ്ങള്‍ നടത്തി ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. പനി മാറുന്നതിന് നമ്മള്‍ സ്ഥിരമായി കഴിക്കാറുള്ളതും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതുമായ പാരസെറ്റമോള്‍ ഗുളികയെക്കാളും ബിയര്‍ എന്തുകൊണ്ടും ഗുണകരമാണെന്ന് പഠനങ്ങളില്‍ പറയുന്നു.

ബിയര്‍ കുടിക്കുന്നതോടെ വേദനയെ സംവേദിപ്പിക്കുന്ന നാഡികള്‍ മരവിപ്പിക്കപ്പെടും. അതോടെ വേദന ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കുറവാണ്. മാത്രമല്ല, ഉത്കണ്ഠ ഉണ്ടാവുന്നതും തടയുമെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതലായി ബിയര്‍ കഴിക്കുന്നവര്‍ക്ക് ചെറിയ തോതില്‍ മാത്രമെ വേദന അനുഭവപ്പെടുന്നുള്ളൂവെന്നും കണ്ടെത്തി. ആല്‍ക്കഹോള്‍ ഏറ്റവും മികച്ച വേദനാസംഹാരിയാണെന്നതിന് ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഗ്രീന്‍വിച്ച് സര്‍വകലാശാലയിലെ പ്രൊഫസറായ ട്രെവര്‍ തോംസണ്‍ പറഞ്ഞു.

മിതമായ അളവില്‍ ബിയര്‍ കഴിക്കുന്നവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാദ്ധ്യത കുറവാണെന്ന് നേരത്തെ പല പഠനങ്ങളും കണ്ടെത്തിയിരുന്നു. ബിയര്‍ ഉപഭോഗം എല്ലുകളെ ബലപ്പെടുത്താന്‍ സഹായിക്കുമെന്ന് ടഫ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നത്. എന്നാല്‍ അമിതമാകുന്നത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കുക; എല്ലുകളുടെ ശക്തി ക്ഷയിപ്പിക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: