ശാന്തസമുദ്രത്തില്‍ ശക്തമായ ഭൂചലനം

നിക്കുവാലോഫ: പസിഫിക് ദ്വീപസമൂഹ രാഷ്ട്രമായ ടോങ്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്യതലസ്ഥാനമായ നിക്കുവാലോഫയില്‍ നിന്നും 206 കിമി വടക്കുകിഴക്കായാണ് ഭൂച്ചലനം അനുഭവപ്പെട്ടത്.

14 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിപ്പ് നല്‍കിയിട്ടില്ല.

ദക്ഷിണ പസിഫിക് സമുദ്രത്തിലെ ദ്വീപസമൂഹമായ ടോങ്കയില്‍ ഭൂചലനങ്ങള്‍ സാധാരണമാണ്. ഓസ്‌ട്രേലിയ-ഇന്ത്യ ഫലകത്തില്‍ സ്ഥിതി ചെയ്യുന്ന ടോങ്കയില്‍ കഴിഞ്ഞ ദിവസവും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: