ശാന്തസമുദ്രത്തില്‍ ചരക്കു കപ്പല്‍ മുങ്ങി കാണാതായവരില്‍ മലയാളിയായ ക്യാപ്ടന്‍ രാജേഷ് നായരും.

 

ഫിലീപ്പൈന്‍സ് തീരത്ത് കഴിഞ്ഞ ദിവസം മുങ്ങിയ എമറാള്‍ഡ് സ്റ്റാര്‍ എന്ന ചരക്കു കപ്പലില്‍ നിന്ന് 16 പേരെ രക്ഷപ്പെടുത്തിയതായി ജപ്പാന്‍ തീരസംരക്ഷണ സേന അറിയിച്ചു. 26 പേരുമായി ഫിലിപ്പൈന്‍സിന് സമീപം മുങ്ങിയ കപ്പലിലെ 11 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. അപകടം നടന്ന് മൂന്നു ദിവസമായ സാഹചര്യത്തില്‍ ആരെയെങ്കിലും ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കു പ്രതീക്ഷയില്ല.

നിക്കല്‍ അയിരുമായി പോയ എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് കൊടുങ്കാറ്റില്‍ മുങ്ങിയത്. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലാണിത്. കപ്പല്‍ യാത്രയില്‍ കൊണ്ടുപോകുന്നതില്‍ ഏറ്റവും അപകടം പിടിച്ച ‘നിക്കല്‍ അയിര്’ കടത്തുകയായിരുന്ന കപ്പല്‍. എമറാള്‍ഡ് സ്റ്റാര്‍ എന്ന ഈ ചരക്കു കപ്പലിന്റെ ക്യാപ്റ്റന്‍ മലയാളിയായ രാജേഷ് നായരാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിക്കല്‍ അയിര് ദ്രാവകമായാല്‍ കപ്പലിന്റെ സന്തുലിതാവസ്ഥ നഷ്ടമാകുമെന്നും ഇതാണ് കപ്പല്‍ മുങ്ങാനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കടലില്‍ കാണാതായ 11 ജീവനക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 26 പേരുമായി ഫിലിപ്പൈന്‍സ് തീരത്തിന് 280 കിലോമീറ്റര്‍ ദൂരത്തുകൂടി സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. രക്ഷപ്പെട്ട 15 പേരില്‍ മലയാളിയായ സെക്കന്‍ഡ് എന്‍ജിനീയര്‍ സുരേഷ് കുമാറും ഉള്‍പ്പെടുന്നു. കപ്പലില്‍നിന്ന് അപായസന്ദേശം ലഭിച്ച ജാപ്പനീസ് തീരരക്ഷാ സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രണ്ടു പട്രോള്‍ ബോട്ടുകളും മൂന്നു വിമാനങ്ങളും തെരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്.

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: