ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ തിരികെ ഗര്‍ഭപാത്രത്തില്‍ വെച്ചു; ചരിത്രനേട്ടത്തിലേക്ക് ചുവടുവെച്ച് വൈദ്യശാസ്ത്രം

വൈദ്യശാസ്ത്രത്തിന്റെ വിപ്ലവകരമായ മാറ്റത്തിന്റെ അത്ഭുതത്തിലും അമ്പരപ്പിലുമാണ് യുകെ സ്വദേശിയായ ബെഥൈന്‍ സെസണ്‍ എന്ന യുവതി. ഗര്‍ഭപാത്രത്തില്‍ നിന്നും ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത് ശസ്ത്രക്രിയ നടത്തുകയും തിരിച്ച് ഗര്‍ഭപാത്രത്തില്‍ തന്നെ കുഞ്ഞിനെ നിക്ഷേപിക്കുകയും ചെയ്തതോടെ പുതുചരിത്രമായിരിക്കുകയാണ്. ഇത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നത്.

ഗര്‍ഭിണിയായ ബെഥൈന്‍ സ്‌കാനിംഗിന് എത്തിയപ്പോഴായിരുന്നു കുഞ്ഞിന്റെ നട്ടെല്ലിന് വളര്‍ച്ചയില്ലെന്ന കാര്യം മനസിലാവുന്നത്. സ്പൈന ബഫീഡിയ എന്ന അവസ്ഥയാണ് കുട്ടിക്കെന്നും ജനിക്കുന്ന കുഞ്ഞിന് നടക്കാന്‍ സാധിക്കില്ലെന്നും കൂടുതല്‍ സ്‌കാനിംഗിലൂടെ കണ്ടെത്തുകയായിരുന്നു.

കുഞ്ഞിനെ കളയുക, വയ്യാത്ത അവസ്ഥയോടെ കുഞ്ഞിനെ പ്രസവിക്കുക, ഭ്രൂണാവസ്ഥയില്‍ തന്നെ ശസ്ത്രക്രിയ നടത്തുക എന്നിങ്ങനെ മൂന്ന് മാര്‍ഗങ്ങളാണ് ഡോക്ടര്‍മാര്‍ ഇവര്‍ക്കുമുന്നില്‍ വെച്ചത്. കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ഏക സാധ്യത മനസിലാക്കിക്കൊണ്ട് ശസ്ത്രക്രിയ നടത്താനായിരുന്നു ബെഥൈന്‍ തീരുമാനിച്ചത്.

ദമ്പതികളുടെ സമ്മതപ്രകാരം ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ നട്ടെല്ലിന്റെ പ്രശ്നം പരിഹരിക്കുകയും തുടര്‍ന്ന് കുഞ്ഞിനെ ഗര്‍ഭപാത്രത്തിലേക്ക് തിരിച്ച് നിക്ഷേപിക്കുകയുമായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം ഗര്‍ഭസ്ഥ ശിശു പൂര്‍ണ ആരോഗ്യത്തോടെയാണെന്ന് ഇരിക്കുന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷത്തിലാണ് ബെഥൈനിപ്പോള്‍.

Share this news

Leave a Reply

%d bloggers like this: