ശസ്ത്രക്രിയക്കിടെ രോഗിയുടെ കരളില്‍ ഒപ്പുവെച്ചതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍

 

ആശുപത്രിയില്‍ ഡോക്ടര്‍മാെരയും നഴ്‌സുമായും മാലാഖമാരെപ്പോലെ കണ്ട് ശസ്ത്രക്രിയക്ക് നിന്നു കൊടുക്കുേമ്പാള്‍ എന്തു സംഭവിക്കുെമന്ന് ഒരു രോഗിക്കും പറയാനാകില്ല. തന്നെ ഡോക്ടര്‍ രക്ഷിക്കുമെന്ന വിശ്വാസം മാത്രമാണ് കൈമുതല്‍. ആ വിശ്വാസത്തിന്റെ മേല്‍ ഒപ്പുെകാണ്ട് കളങ്കം ചാര്‍ത്തിയിരിക്കുകയാണ് ബ്രിട്ടനിലെ 53കാരനായ ഡോക്ടര്‍ സൈമണ്‍ ബ്രാംഹാള്‍.

രക്തക്കുഴലുകളെ സീല്‍ െചയ്യാനുപയോഗിക്കുന്ന വൈദ്യുത കിരണങ്ങള്‍ ഉപയോഗിച്ച് രോഗികളുടെ കരളില്‍ സ്വന്തം പേരിന്റെ ചുരുെക്കഴുത്തായ എസ്.ബി എന്ന് മുദ്രെവച്ചിരിക്കുകയാണ് സൈമണ്‍ ബ്രാംഹാള്‍. ബൈര്‍മിങ്ഹാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ കരള്‍, പ്ലീഹ, പാന്‍ക്രിയാസ് ശസ്ത്രക്രിയ വിദഗ്ധനായി 12 വര്‍ഷത്തോളം സൈമണ്‍ പ്രവര്‍ത്തിച്ചിരുന്നു. 2013ല്‍ നടത്തിയ കരള്‍മാറ്റ ശസ്ത്രക്രിയയില്‍ കരളില്‍ ഒപ്പുവെച്ചതാണ് ഇേപ്പാള്‍ വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത്. സാധാരണയായി ഇത് രോഗികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. സ്വാഭാവികമായി തെന്ന മാഞ്ഞു പേവകുകയും ചെയ്യും.

എന്നാല്‍ ഒരു സ്ത്രീക്ക് ഇത് ദേഭമായില്ല. തുടര്‍ന്ന് ചികിത്സ തേടി എത്തിയ സ്ത്രീ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയായപ്പോഴാണ് സൈമണിന്റെ മുദ്ര മറ്റ് ഡോക്ടര്‍മാരുെട ശ്രദ്ധയില്‍ െപട്ടത്.

നേരത്തെ നടത്തിയ ശസ്ത്രക്രിയകളിലും കരളില്‍ മുദ്ര കണ്ടെത്തിയതിനെ തുടര്‍ന്ന് 2013ല്‍ ആശുപത്രിയില്‍ നിന്ന് സൈമണിനെ സസ്െപന്റ്‌ െചയ്തിരുന്നു. എന്നാല്‍ സസ്െപന്‍ഷന്‍ തെറ്റായ തീരുമാനമാണെന്നും തിരിച്ചെടുക്കണമെന്നും എന്നാല്‍ മാത്രമേ സൈമണിന് കുടതല്‍ ജീവനുകള്‍ രക്ഷിക്കാനാകൂെവന്നും അദ്ദേഹത്തിന്റെ രോഗികള്‍ ആവശ്യപ്പെട്ടു. 2014ല്‍ അദ്ദേഹത്തെ തിരിച്ചെടുത്തു. എന്നാല്‍ അടുത്തു തന്നെ അദ്ദേഹം ആശുപത്രിയില്‍ നിന്ന് രാജിവെച്ചു. മാനസിക സംഘര്‍ഷമാണ് രാജിവെക്കുന്നതിന് കാരണമെന്ന് പറഞ്ഞ ൈസമണ്‍ താനൊരു തെറ്റു ചെയ്തുെവന്നും അന്ന് ബി.ബി.സിയോട് പറഞ്ഞിരുന്നു.

ക്രിമിനല്‍ നിയമത്തില്‍ മുന്‍പില്ലാത്ത സംഭവമാണിതെന്ന് പ്രൊസിക്യൂട്ടര്‍ അറിയിച്ചു. ഡോക്ടറുടെ പ്രവര്‍ത്തി ധാര്‍മികപരമായി മാത്രമല്ല, നിയപരമായും കുറ്റകരമാണ്. ഇത്തരം പ്രവര്‍ത്തികള്‍ തുടരരുെതന്ന് നേരത്തെ െമഡിക്കല്‍ കൗണ്‍സിലും സൈമണിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദരണീയമായ ജോലിയെ അദ്ദേഹം അപമാനിച്ചിരിക്കുകയാണെന്നും ഔദ്യോഗിക നോട്ടീസിന് അദ്ദേഹം മറുപടി നല്‍കണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: