ശരവണന്‍ സ്വര്‍ണ്ണമണിയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് നടക്കും; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് അനേകര്‍

 

അയര്‍ലണ്ടില്‍ പാന്‍ക്രിയാസ് രോഗം ബാധിച്ച് മരണമടഞ്ഞ ശരവണന്‍ സ്വര്‍ണ്ണമണിയുടെ സംസ്‌കാരം ഇന്ന് ബാലിമൗണ്ട് റോഡിലുള്ള ന്യൂ ലാന്‍ഡ്‌സ് റോഡ് ക്രീമിറ്റേറിയത്തില്‍ നടത്തപ്പെടും. അയരലണ്ടില്‍ എങ്ങും സ്നേഹബന്ധമുള്ള ശരവണന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചെലവ് അയര്‍ലണ്ട് മലയാളികളാണ് ഏറ്റെടുത്ത് നടത്തുന്നത്. അകാലത്തില്‍ പൊലിഞ്ഞ ഡബ്ലിന്‍ മലയാളികളുടെ പ്രിയപ്പെട്ട സഹോദരന് ഇന്നലെ ജനസഹസ്രങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഇന്നലെ മൂന്ന് മണിയോടെ താല വില്ലേജിലെ മെയിന്‍ സ്ട്രീറ്റിലുള്ള രാമോന്‍ മെസ്സി ഫ്യുണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വെച്ച ശരവണന്റെ ഭൗതിക ദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ അയര്‍ലണ്ടിലെ വിദൂരപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും ഡബ്ലിനില്‍ എത്തിയിരുന്നു.

വിവിധ മതസമൂഹങ്ങളില്‍ നിന്നുള്ള വൈദീക ശ്രേഷ്ഠരും,സംഘടനാ നേതാക്കളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ആന്റണി ചീരംവേലി,മാര്‍ത്തോമാ സഭാ വികാരി ഫാ.ഫിലിപ്പ് വര്‍ഗീസ്,ഫാ.മാര്‍ട്ടിന്‍ പൊറേക്കാരന്‍,എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു.ക്രാന്തി,മലയാളം തുടങ്ങി നിരവധി സംഘടനകളുടെ പേരില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കപ്പെട്ടു. ഐറിഷ്‌കാരും,ആഫ്രിക്കന്‍ വംശജരും അടക്കമുള്ള ഡബ്ലിനിലെ വിവിധ ജനവിഭാഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശരവണന് യാത്രാമൊഴിയേകാന്‍ അവരുടെ പ്രതിനിധികളായി നിരവധി പേരാണ് എത്തിയത്.

ഏഴു മണിയോടെ പൊതുദര്‍ശനത്തിനുള്ള സമയം അവസാനിക്കുമ്പോഴും,നിരവധി പേര്‍ പ്രിയ സുഹൃത്തിനെ ഒരു നോക്കുകാണാന്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇന്ന് രാവിലെ 11 മുതല്‍ ഒരു മണിവരെ പരേതന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം താലയിലെ ഫ്യുണറല്‍ ഹോമില്‍ ഒരുക്കിയിട്ടുണ്ട്.2 മണിയ്ക്ക് ഭൗതിക ദേഹം വിലാപയാത്രയായി ബാലിമൗണ്ട് റോഡിലുള്ള ന്യൂ ലാന്‍ഡ്‌സ് റോഡ് ക്രീമിറ്റേറിയത്തില്‍ എത്തിക്കും.പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ഇടശ്ശേരി രാമന്‍ നമ്പൂതിരിയും,മറ്റു പുരോഹിതരും നേതൃത്വം നല്‍കും.

തമിഴ്നാട്ടിലെ കമ്പം സ്വദേശിയായ ശരവണന്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി ബ്ലാഞ്ചസ് ടൗണ്‍ ഹോസ്പിറ്റലില്‍ പാന്‍ക്രിയാറ്റിസ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായി രിക്കെയാണ് മരണം വിളിച്ചത്. പരേതന് 37 വയസായിരുന്നു പ്രായം.പ്രൊഫഷണല്‍ ഷെഫായിരുന്ന ശരവണന്റെ ഭാര്യ ആശാ ശരവണന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്.മൂന്നു മക്കളാണ് ഇവര്‍ക്ക് .ലക്ഷ്മി,ഗീത,അഭിനന്ദ്.

Share this news

Leave a Reply

%d bloggers like this: