ശമ്പള പരിഷ്‌കരണം: റെയില്‍വേ-യൂണിയന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു

ഡബ്ലിന്‍: നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയനും ഐറിഷ് റെയില്‍വേയും വീണ്ടും ചര്‍ച്ചക്ക് ഒരുങ്ങുന്നു. രണ്ട് തവണ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ ഈ മാസം അനിശ്ചിതകാലത്തേക്ക് റെയില്‍വേ സമരം ആരംഭിക്കാനിരിക്കവേ ആണ് ചര്‍ച്ച സജീവമാകുന്നത്. ജീവനക്കാര്‍ക്ക് 10 വര്‍ഷത്തോളം ശമ്പളം പുതുക്കി നല്‍കാതിരുന്ന റെയില്‍വേ നയങ്ങളോട് യൂണിയന്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

രാജ്യത്തെ മറ്റു പൊതു ഗതാഗത ജീവനക്കാര്‍ക്ക് വര്‍ഷംതോറും ശമ്പളം വര്‍ധിപ്പിക്കുമ്പോള്‍ റെയില്‍വേ ജീവനക്കാര്‍ മാത്രം അവഗണന നേരിട്ട് വരികയായിരുന്നു. വര്‍ക്ക്‌പ്ലെയ്‌സ് റിലേഷന്‍സ് കമ്മീഷന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്. യൂണിയനെ ചര്‍ച്ചക്ക് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നലെ ലഭിച്ചു.

ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് റെയില്‍വേ എത്രമാത്രം അംഗീകരിക്കുമെന്ന് അറിവായിട്ടില്ല. ഐറിഷ് റെയില്‍വേയും യൂണിയനും തമ്മിലുള്ള ചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: